സ്പിരിറ്റ് ഓഫ് കപ്പ് എന്ന ഗാനവുമായി സ്പോർട്ട്സ് താരങ്ങൾക്കായി ഒരു ഗാന സമർപ്പണം.

By :  Aiswarya S
Update: 2024-09-21 04:23 GMT

കേരളത്തിലെ വിജയിച്ചതും പരാജയപ്പെട്ടതുമായ എല്ലാ സ്പോർട്ട്സ് താരങ്ങൾക്കുമായി ഒരു ഗാനം സമർപ്പിക്കുന്നു. കപ്പ് എന്ന ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരാണ് ഈ ഗാന സമർപ്പണം നടത്തുന്നത്. തികഞ്ഞ സ്പോർട്ട്സ് ഡ്രാമയണ്കപ്പ് എന്ന ചിത്രം. ഈ പശ്ചാത്തലമാണ് ഇത്തരമൊരു ഗാനം ഡെഡിക്കേറ്റ് ചെയ്യുവാൻ പ്രേരിപ്പിച്ചതെന്ന് സംവിധായകനായ സഞ്ജു. വി. സാമുവൻ പറഞ്ഞു.


Full View


ആർ.സി. രചിച്ച് ഷാൻ റഹ് മാൻ ഈണമിട്ട് ആർ.സി. തന്നെ പാടിയ ഈ രാവും മായും കൺപീലികൾ താഴും ഞ്ഞൊടിയിൽ നെഞ്ചാകെ തീക്കനൽ പായും പതനത്തിൻ വക്കിൽ നിന്നും തിരികെ നീ വന്നു ഉയരങ്ങൾ താങ്ങും. ഉയർത്തെഴുന്നേൽപ്പ ഇത് ഉയർത്തെഴുന്നേൽപ്പ്. എന്ന ഗാനമാണ് സമർപ്പിക്കുന്നത്.

അനന്യാ ഫിലിംസിൻ്റെ ബാനറിൽ ആൽവിൻ ആൻ്റെണി എയ്ഞ്ചലിനാ ആൻ്റണി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനനങ്ങൾ പൂർത്തിയായി വരുന്ന സെപ്റ്റംബർ ഇരുപത്തിയേഴിന് ഈ ചിത്രം സെഞ്വറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. വാഴൂർ ജോസ്.

Tags:    

Similar News