സംശയമില്ല അത് ഒറ്റകൊമ്പൻ തന്നെ

By :  Aiswarya S
Update: 2024-11-07 09:12 GMT

നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പങ്കുവച്ചിരുന്നു. താടി വടിച്ച ചിത്രമാണ് സുരേഷ് ഗോപി തൻറെ ഫേസ്‌ബുക്കിൽ പങ്കുവച്ചത്. പോസ്‌റ്റിന് പിന്നാലെ താരം 'ഒറ്റക്കൊമ്പൻ' ഉപേക്ഷിച്ചതായി വാർത്തകളും പ്രത്യക്ഷപ്പെട്ടു. എന്നാൽ

സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമാണ് 'ഒറ്റക്കൊമ്പൻ'. കഴിഞ്ഞ കുറച്ചു നാളുകളായി 'ഒറ്റക്കൊമ്പൻറെ' രൂപഭാവങ്ങളോടാണ് സുരേഷ് ഗോപിയെ കാണാൻ സാധിച്ചിരുന്നത്. എന്നാൽ താരം താടി വടിച്ചതോടെ 'ഒറ്റക്കൊമ്പൻ' ഉപേക്ഷിച്ചു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

എന്നാൽ ഇന്നലെ രാത്രി വീണ്ടും ട്വിസ്‌റ്റ് സംഭവിച്ചു. തൻറെ 250-ാം സിനിമയുടെ പോസ്‌റ്റർ സുരേഷ് ഗോപി തൻറെ ഫേസ്‌ബുക്കിൽ പങ്കുവച്ചിരിക്കുകയാണ്. പോസ്‌റ്റ് നിമിഷ നേരം കൊണ്ട് തന്നെ വൈറലായി. പിന്നാലെ നിരവധി പേർ താരത്തിന് പിന്തുണയും അഭിനന്ദനങ്ങളുമായി രംഗത്തെത്തി. ചിത്രം 2025ൽ തിയേറ്ററുകളിൽ എത്തുമെന്നാണ് സൂചന. ഗോകുലം ഗോപാലൻ ആണ് സിനിമയുടെ നിർമ്മാണം. സുരേഷ് ഗോപിയുടെ മുഖം കുറച്ച് മാത്രം വ്യക്തമാക്കുന്ന പോസ്റ്ററിൽ അദ്ദേഹം താടിയുള്ള ഗെറ്റപ്പിലാണ്. ഊഹാപോഹങ്ങൾക്ക് ഇടമില്ലെന്ന ഒരു കുറിപ്പും പോസ്റ്ററിനൊപ്പം അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. അതേസമയം 'ഒറ്റക്കൊമ്പൻറെ' ചിത്രീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സുരേഷ് ഗോപിയും അണിയറ പ്രവർത്തകരും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ചിത്രത്തിൻ്റെ അടുത്ത ഷെഡ്യൂൾ ഉടന് ആരംഭിക്കുമെന്ന സൂചനയാണ് ഈ പോസ്റ്റിൽ നിന്നും വ്യക്തമാകുന്നത്. അതെസമയം ഒറ്റക്കൊമ്പൻ' എന്ന സിനിമ പ്രഖ്യാപനം ചെയ്‌തിട്ട് നാല് വർഷങ്ങൾ പിന്നിട്ടു.

ഇതിനിടെ മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഒരു ചിത്രത്തിലും സുരേഷ് ഗോപി പ്രധാന വേഷത്തിൽ എത്തുമെന്ന് താരം തന്നെ നേരത്തെ തുറന്നു പറഞ്ഞിരുന്നു. അതേസമയം സിനിമയുടെ മറ്റ് വിശദാംശങ്ങൾ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.

സുരേഷ് ഗോപിയുമായി ചർച്ചയിലുള്ള ചിത്രങ്ങളിൽ ഏതാകും ആദ്യം ആരംഭിക്കുന്നത് എന്നതിനുള്ള മറുപടിയും ലഭിച്ചിരിക്കുകയാണ്. ചിത്രീകരണം പൂർത്തിയാക്കിയ 'വരാഹം', 'ജെഎസ്കെ' തുടങ്ങിയ ചിത്രങ്ങളാണ് സുരേഷ് ഗോപിയുടേതായി ഉടൻ തന്നെ തിയേറ്ററുകളിൽ എത്തുന്ന ചിത്രങ്ങൾ.

സഞ്ജയ് പടിയൂർ എൻറർടെയിൻമെൻറ്‌സിൻറെ ബാനറിൽ സനൽ ദേവനാണ് 'വരാഹ'ത്തിൻറെ സംവിധാനം. 'വരാഹ'ത്തിൻറെ പോസ്‌റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ചിത്രം ഡിസംബറിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാനാണ് അണിയറപ്രവർത്തകരുടെ നീക്കം.

Tags:    

Similar News