മോർച്ചറിയിൽ നിന്നും കേട്ട കരച്ചിൽ ഏതു പെൺകുട്ടിയുടെത് ? ഹണ്ട് ഒഫീഷ്യൽ ട്രീസർ പുറത്തുവിട്ടു
Which girl's cry heard from the morgue? Hunt has released the official treasure
നിന്നെപ്പോലൊരു ഫസ്റ്റ് ഇയർ സ്റ്റുഡൻ്റ് രാത്രിയിൽ അതുവഴി പോയപ്പോൾ മോർച്ചറിയിൽ നിന്നും ഒരു പെൺകുട്ടി യുടെ കരച്ചിൽ കേട്ടു.. ആരാന്നറിയാൻ വേണ്ടി ആ ചെറുക്കൻ അങോട്ട് ഓടിക്കയറിയപ്പോൾ ആരെയും കണ്ടില്ല തിരിച്ചിറങ്ങാൻ വേണ്ടി മോർച്ചറിയുടെ വാതിൽ തുറക്കാൻ നോക്കിയപ്പോൾ തുറക്കാനും പറ്റിയില്ല.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിൻ്റെ ഓഫീഷ്യൽ ട്രയിലറിലെ ചില ഭാഗങ്ങളാണ്. ഒരു മർഡർ മിസ്റ്ററിയുടെ എല്ലാ മൂഡും നിലനിർത്തിയുള്ള ട്രയിലർ തന്നെയാണ് പുറത്തു വിട്ടിരിക്കുന്നത്. ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ. രാധാകൃഷ്ണൻ നിർമ്മിക്കുന്ന ഈ ചിത്രം മെഡിക്കൽ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഹൊറർ ത്രില്ലർ ചിത്രമായാണ് ഷാജി കൈലാസ് അവതരിപ്പിക്കുന്നത്. ഷാജി കൈലാസ് എന്ന സംവിധായകൻ്റ കരവിരുതും , കാമ്പുള്ള തിരക്കഥയുടെ പിൻബലവും
ഈ ചിത്രത്തെ ഏറെ ദൃഗ്യ മനോഹരമാക്കുമെന്നതിൽ സംശയമില്ല.
അതിഥി രവി, രാഹുൽ മാധവ്, അജ്മൽ അമീർ, അനു മോഹൻ, ചന്തു നാഥ്, രൺജി പണിക്കർ, ഡെയ്ൻ ഡേവിഡ്, നന്ദു, വിജയകുമാർ, ജി.സുരേഷ് കുമാര്, ബിജു പപ്പൻ, കോട്ടയം നസീർ, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യാ നായർ, സോനു എന്നിവരും പ്രധാന താരങ്ങളാണ്. തിരക്കഥ - നിഖിൽ ആന്റെണി. ഗാനങ്ങൾ - സന്തോഷ് വർമ്മ, ഹരി നാരായണൻ - സംഗീതം - കൈലാസ് മേനോൻ , ഛായാഗ്രഹണം - ജാക്സൺ ജോൺസൺ, എഡിറ്റിംഗ് - അഖിൽ കലാസംവിധാനം - ബോബൻ. മേക്കപ്പ് - പി.വി.ശങ്കർ. കോസ്റ്റ്യും - ഡിസൈൻ - ലിജി പ്രേമൻ. ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - മനു സുധാകർ ഓഫീസ് നിർവഹണം - ദില്ലി ഗോപൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - ഷെറിൻ സ്റ്റാൻലി. പ്രതാപൻ കല്ലിയൂർ. പ്രൊഡക്ഷൻ കൺടോളർ - സഞ്ജു ജെ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ഓഗസ്റ്റ് ഇരുപത്തിമൂന്നിന് ഈ ഫോർ എന്റെർ ടൈം മെന്റ് പ്രദർശനത്തിനെത്തിക്കുന്നു. പിആർഒ വാഴൂർ ജോസ്.