സിഐഡി മൂസയിലെ ഗാനം ഡീകോഡ് ചെയ്ത് സോഷ്യൽ മീഡിയ
ആറാം തമ്പുരാനു വേണ്ടി ഹരിമുരളീരവം പോലെ സംഗീതത്തിനു ഏറെ പ്രാധാന്യമുള്ള പാട്ടുകളടക്കം എഴുതിയ ഗിരീഷ് പുത്തഞ്ചേരി തന്നെയാണ്, സി ഐഡി മൂസയിലെ ഈ ഫൺ മൂഡിലുള്ള ഗാനം എഴുതിയിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരി എന്ന ഗാനരചയിതാവിൻ്റെ മിടുക്കും മികവും ബഹുമുഖപ്രതിഭയും ബോധ്യപ്പെടുക.
വരികളുടെ അർത്ഥം അറിയാതെ പാടി നടന്ന പാട്ടുകൾ ധാരാളമുണ്ട്. ഒരു സമയത്ത്, കുട്ടികളുടെ ഇഷ്ടം കവർന്ന 'സി ഐ ഡി മൂസ'യിലുമുണ്ട് പാടി നടന്ന ചില പാട്ടുകൾ. അതിൽ പ്രധാനപ്പെട്ട ഒന്നാണ്, "കാടിറങ്ങി ഓടി വരുമൊരു മൂഢനായ കാട്ടൂ കടുവയെ വേട്ടയാടി ആടി ഇതു വഴി വാ" എന്ന ഗാനം.
പാട്ടിനിടയിൽ ചില ഇംഗ്ലീഷ് വരികളും വരുന്നുണ്ട്. താളം ഒപ്പിച്ചു ആ വരികൾ പാടിയ പലരും വരികളുടെ യഥാർത്ഥ അർത്ഥം മനസിലാക്കി കാണില്ല. ഇപ്പോഴിതാ, ആ പാട്ടിനെ ഡീകോഡ് ചെയ്തെടുക്കുകയാണ് സോഷ്യൽ മീഡിയ.
"അയാം ഫെയ്മസ് മിസ്റ്റർ മൂസ. ഐ വിൽ ക്യാച്ച് യു ലൈക്ക് ആൻ ഈച്ച. യു റിയലി കാണ്ട് ഹൈഡ് എവേ ഫ്രം മീ.
റൺ ഐ റൺ വീ റൺ, റ്റു സ്റ്റേ വിത്ത് ലോട്ട് ഓഫ് ഫൺ, ആൻഡ് ഐ വിൽ ഗെറ്റ് യു ഫൈനലി," എന്നാണ് യഥാർത്ഥത്തിലുള്ള വരികൾ.
"ഞാനാണ് പ്രശസ്തനായ മിസ്റ്റർ മൂസ. നിന്നെ ഒരു ഈച്ചയെ പോലെ ഞാൻ പിടിക്കും. നിനക്ക് എന്നിൽ നിന്നും മറഞ്ഞിരിക്കാനാവില്ല. ഓട്, ഞാനും ഓടും, നമ്മളോടും... പക്ഷേ ഒടുവിൽ നിന്നെയെനിക്കു കിട്ടും," എന്നൊക്കെയാണ് വരികളിലൂടെ ഗാനരചയിതാവ് അർത്ഥമാക്കുന്നത്.
വിദ്യാസാഗർ സംഗീതം നൽകിയ ഈ ഗാനം ആലപിച്ചത് ദേവാനന്ദ് ആണ്. ഈ പാട്ട് എഴുതിയ ആൾക്കുമുണ്ട് പ്രത്യേകത, മലയാളികളുടെ പ്രിയങ്കരനായ കവിയും ഗാനരചയിതാവുമായ ഗിരീഷ് പുത്തഞ്ചേരിയാണ് ഈ പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത്.
ആറാം തമ്പുരാനു വേണ്ടി ഹരിമുരളീരവം പോലെ സംഗീതത്തിനു ഏറെ പ്രാധാന്യമുള്ള പാട്ടുകളടക്കം എഴുതിയ ഗിരീഷ് പുത്തഞ്ചേരി തന്നെയാണ്, സി ഐഡി മൂസയിലെ ഈ ഫൺ മൂഡിലുള്ള ഗാനം എഴുതിയിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരി എന്ന ഗാനരചയിതാവിൻ്റെ മിടുക്കും മികവും ബഹുമുഖപ്രതിഭയും ബോധ്യപ്പെടുക.
മലയാള സിനിമയിൽ ഇന്നുമേറെ ആരാധകരുള്ള ചിത്രമാണ് ജോണി ആന്റണിയുടെ സംവിധാനത്തിൽ ഒരുങ്ങിയ 'സി ഐ ഡി മൂസ.' 2003ൽ പുറത്തിറങ്ങിയ ചിത്രം വേറിട്ട പ്രമേയം കൊണ്ടും പൊട്ടിച്ചിരിപ്പിക്കുന്ന നർമ മുഹൂർത്തങ്ങൾ കൊണ്ടും പ്രേക്ഷക മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നു. ഉദയകൃഷ്ണ - സിബി കെ തോമസ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ദിലീപ്, ഭാവന, ആശിഷ് വിദ്യാർത്ഥി, മുരളി, ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ, ക്യാപ്റ്റൻ രാജു, സലിം കുമാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.