തണുപ്പിലൊരു പാട്ട്; മന്ദാകിനിക്ക് ശേഷം പുതിയ പാട്ടുമായി ബിബിൻ അശോക്

By :  Aiswarya S
Update: 2024-07-13 08:53 GMT

മന്ദാകിനി സിനിമയിൽ സൂപ്പർഹിറ്റുകൾ ഒരുക്കിയ സംഗീതസംവിധായകൻ ബിബിൻ അശോക് മെലഡിയുമായി വീണ്ടും. കപിൽ കപിലനും ശ്രീനന്ദ ശ്രീകുമാറും പാടിയ തണുപ്പ് സിനിമയിലെ പുതിയ പാട്ട് റിലീസ് ചെയ്തു. വിവേക് മുഴക്കുന്ന് എഴുതിയ പ്രണയഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തിറക്കിയത്.

‌ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'തണുപ്പി'ലെ അംഗുലങ്ങളെ എന്ന് തുടങ്ങുന്ന ആദ്യ ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. പാട്ടുകളുടെ അവകാശം മനോരമ മ്യൂസികിനാണ്. പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാശി സിനിമാസിന്റെ ബാനറിൽ അനു അനന്തൻ, ഡോ. ലക്ഷ്മി എന്നിവർ ചേർന്നാണ് തണുപ്പ് നിർമ്മിച്ചത്.കൂട്ടിക്കൽ ജയചന്ദ്രൻ, അരുൺ,രഞ്ജിത്ത് മണബ്രക്കാട്ട്, ഷൈനി സാറ,പ്രിനു, ആരൂബാല,സതീഷ് ഗോപി,സാംജീവൻ,രതീഷ്,


Full View


രാധാകൃഷ്ണൻ തലച്ചങ്ങാട്,ഷാനു മിത്ര, ജിഷ്ണു ഉണ്ണികൃഷ്ണൻ, ദിസിമ ദിവാകരൻ, സുമിത്ത് സമുദ്ര, മനോഹരൻ വെള്ളിലോട് തുടങ്ങിയവരും അഭിനയിക്കുന്നു. മണികണ്ഠൻ പി എസ് ഛായാഗ്രഹണം നിർവഹിക്കുന്നു. ബിജിഎം-ബിബിൻ അശോക്, ക്രിയേറ്റീവ് ഡയറക്ടർ രാജേഷ് കെ രാമൻ, എഡിറ്റിംഗ്-സഫ്ദർ മർവ,മേക്കപ്പ്-പ്രദീപ് ഗോപാലകൃഷ്ണൻ, വസ്ത്രാലങ്കാരം - രതീഷ് കോട്ടുളി, ശബ്ദസംവിധാനം - രതീഷ് വിജയൻ, കളറിസ്റ്റ്-ലിജു പ്രഭാകർ, കലാസംവിധാനം - ശ്രീജിത്ത് കോതമംഗലം,

പ്രവീൺ ജാപ്സി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജംനാസ് മുഹമ്മദ്, അസോസിയേറ്റ് ഡയറക്ടർ-യദുകൃഷ്ണ ദയകുമാർ,സ്റ്റിൽസ്രാ കേഷ് നായർ, പോസ്റ്റർ ഡിസൈൻ - സർവ്വകലാശാല, വിഎഫ്എക്സ് സ്റ്റുഡിയോ-സെവൻത് ഡോർ. കണ്ണൂർ,വയനാട്, എറണാകുളം,ചെന്നൈ, കൂർഗ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ "തണുപ്പ് " ഉടൻ പ്രദർശനത്തിനെത്തും.

Tags:    

Similar News