സം​ഗീത സംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായി

By :  Aiswarya S
Update: 2024-10-30 08:02 GMT

സംഗീത സംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായി. അൻവർ റഷീദിന്റെ സംവിധാന സഹായിയും ഗായികയുമായ ഉത്തര കൃഷ്ണയാണ് വധു. ഫഹദ് ഫാസിൽ, നസ്രിയ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നടൻ ജയറാമും കുടുംബവും, തിരക്കഥകൃത്ത് ശ്യാം പുഷ്കർ, സംഗീത സംവിധായകൻ ദീപക്ക് ദേവ് എന്നിവർ സിനിമ രംഗത്ത് നിന്ന് വിവാഹത്തിന് എത്തിയിരുന്നു. നിരവധിപ്പേർ ഇരുവർക്കും ആശംസകളും നേർന്നിട്ടുണ്ട്.

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ സംഗീത സംവിധായകൻ, ഗായകൻ തുടങ്ങിയ മേഖലകളിൽ സ്ഥാനം നേടിയ സുഷിൻ ശ്യാം, ദീപക് ദേവിന്റെ കൂടെ മ്യൂസിക് പ്രോഗ്രാമറായാണ് കരിയർ ആരംഭിക്കുന്നത്. പിന്നീട് കിസ്മത്ത്, എസ്ര, വരത്തൻ, കുമ്പളങ്ങി നൈറ്റ്സ്, കുറുപ്പ്, ഭീഷ്മപർവ്വം, രോമാഞ്ചം, മഞ്ഞുമ്മൽ ബോയ്സ്, ആവേശം, ബോ​ഗയ്ൻവില്ല തുടങ്ങിയ സിനിമകൾക്ക് അദ്ദേഹം സംഗീതം ഒരുക്കിയിട്ടുണ്ട്. നീലാകാശം പച്ചക്കടൽ ചുവന്നഭൂമി, സപ്തമ ശ്രീ തസ്ക്കരാ, റോസാപ്പൂ, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ സിനിമകളിൽ അദ്ദേഹം ഗാനങ്ങൾ പാടിയിട്ടുമുണ്ട്.

Tags:    

Similar News