വിവാദങ്ങൾക്ക് തിരി കൊളുത്തി വിജയ് തൃഷ യാത്ര

Update: 2024-12-14 13:56 GMT

തമിഴ് നടനും ടി വി കെ അധ്യക്ഷനുമായ വിജയും നദി തൃഷയും തമ്മിലുള്ള സൗഹൃദത്തിനെ കുറിച്ച് നിരവധി ഊഹ പോഹങ്ങളാണ് ഓൺലൈനിൽ അടുത്ത നാളുകളായി പ്രചരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും യാത്രകളും ബന്ധിപ്പിച്ചും അല്ലാതെയും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ വലിയ വാർത്തായിരിക്കുന്നത് വിജയും തൃഷയും ഒന്നിച്ചു ഗോവയിലേക്ക് നടത്തിയ യാത്രയാണ്. നടി കീർത്തി സുരേഷിൻ്റെയും ആൻ്റണി തട്ടിലിൻ്റെയും വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു ഇരുവരും യാത്ര തിരിച്ചത്. എന്നാൽ യാത്രയുടെ എയർപോർട്ട് വിഡിയോയും ചിത്രങ്ങളും പുറത്തുവന്നതോടെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.

വിജയ് കാഷ്വൽസ് ധരിച്ചും തൃഷ വെള്ള ടീ ഷർട്ടും നീല ഡെനിമുമാണ് ധരിച്ചിരുന്നത്.

ഡിസംബർ 12 ന് രാവിലെ ആണ് വിവാഹത്തിൽ പങ്കുചേരാൻ ഒരു സ്വകാര്യ ജെറ്റിൽ ഇരുവരും ഗോവയിലേക്ക് പോയത്. വിജയുടെ സെക്യൂരിറ്റി ഗാർഡുകൾ അടക്കം 6 യാത്രക്കാരുടെ പേരുകൾ പ്രചരിച്ചതിന് പിന്നാലെയാണ് എയർപോർട്ട് ദൃശ്യങ്ങളും വന്നത്.

ഇരുവരും തമ്മിൽ ബന്ധമുണ്ടെന്നും, കഴിഞ്ഞ ഒരു വർഷമായി ഒരുമിച്ചാണെന്നുമുള്ള തരത്തിൽ ഉള്ള ഗോസിപ്പുകൾ ആണ് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

എന്നാൽ ഇതിനുപിന്നാലെ വിജയുടെ ഭാര്യ സംഗീതയ്ക്ക് നീതി ലഭിക്കണമെന്ന് പറഞ്ഞു ജസ്റ്റിസ് ഫോർ സംഗീത എന്ന ഹാഷ്ടാഗ് ക്യാമ്പയിനും തുടങ്ങി. 30000 അതികം ട്വീറ്റുകളാണ് ഈ ഹാഷ്ടാഗിൽ ഇതുവരെ എത്തിയത്. വിജയുടെ രാഷ്ട്രീയ എതിരാളികളാണ് ഈ വ്യജ പ്രചാരണം നടത്തുന്നതെന്നാണ് നടന്റെ ആരാധകർ പറയുന്നത്. എന്നാൽ ഈ വിഷയത്തിൽ ഇതുവരെ വിജയും തൃഷയും പ്രതികരിച്ചിട്ടില്ല.

Tags:    

Similar News