ആണ്ടവർക്ക് 70 പിറന്തനാൾ വാഴ്ത്തുക്കൾ

ഉലക'നായകൻ' കമൽ ഹസന് എന്ന് 70 ജന്മദിനം

Update: 2024-11-07 06:02 GMT

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഉലകനായകന് എന്ന് 70 പിറന്നാൾ ആഘോഷം. ആറു പതിറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന തന്റെ സിനിമ ജീവിതത്തിൽ നടൻ താരം, രചയിതാവ് ,സംവിധായകൻ,നിർമ്മാതാവ്, ഗായകൻ എന്നി മേഖലകളിൽ നാഴികക്കല്ലായി മാറിയ ആളാണ് കമൽ ഹാസൻ. 1960ൽ തന്റെ ആറാം വയസ്സിൽ 'കളത്തൂർ കണ്ണമ്മ' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ ബാലതാരമായി എത്തിയതാണ് കമൽ ഹാസൻ. ആ ചിത്രം രാഷ്ട്രപതിയിൽ നിന്ന് സ്വർണ മെഡൽ അദ്ദേഹത്തിന് വാങ്ങി കൊടുത്തു.

സിനിമയിലേക്ക് എത്തുമ്പോൾ തന്നെ ലഭിച്ച ഈ അംഗീകാരവും അഭിനയ പാടവവും പിന്നീട് തമിഴ് സിനിമയിൽ മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ മുഖമായി മാറാൻ കമൽ ഹാസന് കഴിഞ്ഞു. 1975-കളിൽ അപൂർവ രാഗങ്ങൾ , 16 വായതിനിലെ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹത്തിന്റെ അഭിനയ മികവ് പ്രകടിപ്പിക്കുകയും ഒരു മുൻനിര താരമായി ഉയർന്നുവരുകയും ചെയ്തു. അപൂർവ രാഗങ്ങളിൽ സൂപ്പർ സ്റ്റാർ രജനി കാന്തിനൊപ്പമായിരുന്നു കമൽ ഹസം അഭിനയിച്ചത്. 1980-കാലോടെ മണിരത്നം സംവിധാനം ചെയ്ത 'നായകൻ' (1987) സിംഗീതം ശ്രീനിവാസ റാവു സംവിധാനം ചെയ്ത അപൂർവ സഗോദരങ്ങൾ (1989) പോലുള്ള സിനിമകളിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി സ്ഥാനം ഏറ്റെടുത്തിരുന്നു. മർലോൺ ബ്രാൻഡോയുടെ ഗോഡ്‌ഫാദറിൽ നിന്ന് പ്രജോതനം മണിരത്നം ഒരുക്കിയ ഈ ചിത്രത്തിലെ കഥാപാത്രം വേലു നയിക്കർ കമൽ ഹസന് ആ വർഷത്തെ മികച്ച നടനുള്ള ദേശിയ അവാർഡ് നേടിക്കൊടുത്തു. അപൂർവ സഗോദരങ്ങളിൽ 3 വേഷങ്ങളിൽ ആയിരുന്നു കമൽ ഹസം അഭിനയിച്ചത്. പോലീസ് ഓഫീസറായ സേതുപതി, മദ്രാസ് തമിഴ് സംസാരിക്കുന്ന മെക്കാനിക്ക് രാജ, സർക്കസ് കളിക്കാരനും കുള്ളനുമായ അപ്പു.

തന്റെ സിനിമകളിലൂടെ സാമൂഹ്യ രാഷ്ട്രീയ മാനദണ്ഡങ്ങളെ വെല്ലുവിളിക്കാനും, അതേപോലെ വെത്യസ്തമായ കഥപറച്ചിൽ രീതികൾകൊണ്ട് പിടിച്ചിരുത്തുന്നതുമാണ് കമൽ ഹാസൻ ശ്രെമിച്ചിട്ടുള്ളത്. ശങ്കറിന്റെ സംവിധാനത്തിൽ 1996ൽ ഉടലെടുത്ത ഇന്ത്യൻ, ക്ലാസിക് ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ഇന്നും നിലനിൽക്കുന്നു.2008ൽ കെ എസ് രവികുമാറിന്റെ സംവിധാനത്തിൽ കമൽ ഹാസൻ എഴുതി പുറത്തിറങ്ങിയ ദശാവതാരം, ലോക സിനിമയിൽ തന്നെ വെല്ലുവിളിയായിട്ടുള്ള 10 കഥാപാത്രങ്ങളായി വെല്ലുവിളി നിറഞ്ഞ വേഷങ്ങൾ ഏറ്റെടുത്തായിരുന്നു ആണ്ടവർ നമ്മളെ ഞെട്ടിച്ചത്. ഒരു ഇടവേളയ്ക്കു ശേഷം 2022ൽ ലോകേഷ് കനകരാജ് സംവിധാനത്തിൽ ഒരുങ്ങിയ വിക്രത്തിലും ഉലകനായകൻ എന്ന പേരിനുള്ള സ്ഥാനം എന്താണെന്ന് കമൽ ഹാസൻ കാണിച്ചു തന്നിരുന്നു.

1990ൽ പദ്മശ്രീ ,2014ൽ പദ്മഭൂഷൺ,നാല് ദേശീയ ചലച്ചിത്ര അവാർഡുകൾ, ഒമ്പത് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, നാല് നന്ദി അവാർഡുകൾ,രണ്ട് ഫിലിംഫെയർ അവാർഡുകൾ, പതിനെട്ട് ഫിലിം ഫെയർ അവാർഡുകൾ സൗത്ത് എന്നിവയും ആണ്ടവർക്കു സ്വന്തം.

അദ്ദേഹത്തിന്റെ സിനിമയോടുള്ള അർപ്പണ ബോധവും, സിനിമയ്ക്ക് വേണ്ടി എടുക്കുന്ന വെല്ലുവിളികളും എന്നും ഇന്ത്യൻ സിനിമയിലെ ഓരോ അഭിനേതാക്കൾക്കും സംവിധായകർക്കും പ്രജോതനമാണ്. ഇന്ത്യൻ സിനിമയിൽ തന്നെ ഒരു അഭിനേതാവ് എന്താണ് എങ്ങനെയാണെന്ന് തന്റെ സിനിമകളിലൂടെ അദ്ദേഹം കാണിച്ചു തന്നിട്ടുണ്ട്. 70സിനിമ പ്രേമികളെ വീണ്ടും വീണ്ടും ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെയ്ക്കുന്ന ആണ്ടവർക്ക് 70 ജന്മദിനാശംസകൾ നേരുന്നു. 

Tags:    

Similar News