'ഓക്കേ കണ്മണി' പോലെ ഒരു കല്യാണം! സിദ്ധാർഥ് - അദിതി കല്യാണ ചിത്രങ്ങൾ വൈറലാകുന്നു.

താര ജോഡികൾ കല്യാണ ചിത്രങ്ങൾ ദീപാവലി ആശംസകളുമായി ആണ് പങ്കുവെച്ചിരിക്കുന്നത്

Update: 2024-11-06 07:11 GMT

അഭിനേതാക്കളായ അദിതി റാവു ഹൈദരായി സിദ്ധാർഥ് എന്നിവരുടെ വിവാഹം ഈ കഴിഞ്ഞ സെപ്‌റ്റംബറിലായിരുന്നു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി കല്യാണത്തിന്റെ ഇതുവരെ പുറത്തുവിടാത്ത ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് അദിതി റാവു ഹൈദരായി. എല്ലാവർക്കും ദീപാവലി ആശംസകൾ നേർന്നുകൊണ്ടാണ് അദിതി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പേസ്റ്റൽ പിങ്ക് നിറത്തിലുള്ള വിവാഹ വസ്ത്രം ധരിച്ചുകൊണ്ട് വിവാഹ രജിസ്റ്ററിൽ ഒപ്പുവയ്ക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചത്. അദിതി സംവിധായകൻ മണിരത്നത്തിന് കെട്ടിപിടിച്ചുകൊണ്ടുള്ള ചിത്രവും, ഇരുവരും കമൽ ഹാസനൊപ്പമുള്ള ചിത്രവും, നടി ലീല സംസോനൊപ്പമുള്ള ചിത്രവും ഇതിൽ ഉൾപ്പെടുന്നു. മണിരത്നം സംവിധാനം ചെയ്ത ദുൽഖർ സൽമാൻ നിത്യ മേനോൻ എന്നിവർ അഭിനയിച്ച 'ഒക്കെ കണ്മണി' എന്ന ചിത്രത്തിലെ രംഗങ്ങൾ പുനഃസൃഷ്ടിക്കും വിധമായിരുന്നു താര ജോഡികളുടെ ചിത്രങ്ങൾ.

'ഇത് അനുഗ്രഹീതവും മാന്ത്രികവുമായ വർഷമാണ്! ഞങ്ങളുടെ വിവാഹ ചടങ്ങുകളുടെ വളരെ വിശേഷപ്പെട്ട ഒരു ഭാഗമായ, ഞങ്ങളുടെ അച്ഛൻ്റെയും അമ്മയുടെയും രൂപങ്ങളായ ഞങ്ങളുടെ ഗുരുനാഥന്മാരുടെയും അനുഗ്രഹവും സ്നേഹവും ഞങ്ങൾക്ക് ലഭിച്ചു.ഞങ്ങൾ മുതിർന്നു എന്ന് ഇപ്പോഴും വിചാരിക്കാത്ത, എന്നാൽ ആ വളർച്ചയ്ക്ക് കാരണമായ ഈ പ്രിയപ്പെട്ട വ്യക്തികളുടെ സാന്നിധ്യത്തിൽ ആയിരിക്കുക എന്നത് ജീവിതത്തിലെ ഏറ്റവും ധന്യമായ കാര്യമാണ് ' എന്ന ചിത്രങ്ങൾക്ക് അഥിതി കുറിച്ച്. കൂടാതെ വിവാഹ ചടങ്ങുകൾക്ക് എത്തിയ മണിരത്നം, സുഹാസിനി, കമൽ ഹസൻ, ലീല സാംസൺ , സുധ എന്നിവർക്കും നന്ദിയും പറയുന്നു. നിരവധി കമെന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇരുവരും വളരെ ക്യൂട്ട് ആയിരിക്കുന്നു എന്ന തെന്നിന്ത്യൻ തരാം തമന്ന ഭാട്ടിയ കമെന്റ് ചെയ്‌തിരുന്നു.

Tags:    

Similar News