തമിഴ് ത്രില്ലർ "ഉൻ പാർവയിൽ" ഉടൻ വെള്ളിത്തിരയിൽ

Update: 2025-04-04 09:32 GMT

ലവ്‌ലി വേൾഡ് എൻ്റർടൈൻമെൻ്റ് ഒരുക്കുന്ന തമിഴ് ത്രില്ലർ "ഉൻ പറവയിൽ" ഉടൻ വെള്ളിത്തിരയിലെത്തും. കബീർ ലാൽ സംവിധാനം ചെയ്ത് അജയ് സിംഗ് നിർമ്മിച്ച ഈ ത്രില്ലറിൽ പാർവതി നായർ ശക്തമായ ഡബിൾ റോളിൽ അഭിനയിക്കുന്നു. സസ്‌പെൻസ്, നിഗൂഢത, ഇമോഷണൽ ഡ്രാമ എന്നിവയുടെ സവിശേഷമായ മിശ്രിതമായാണ് ' ഉൻ പാർവയിൽ' ഒരുക്കിയിരിക്കുന്നത്. "ഭവ്യയുടെയും ദിവ്യയുടെയും ഇരട്ട വേഷങ്ങൾ ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞ അനുഭവമായിരുന്നെന്നാണ് അഭിനേത്രി പാർവതി നായർ പറയുന്നത്.

 

"ഉൻ പാർവയിൽ", പാർവതി നായർ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ സമർത്ഥമായി അവതരിപ്പിക്കുന്നു. ദൃഢ നിശ്ചയമുള്ള പെൺകുട്ടിയാണ് ദിവ്യ, കാഴ്ച പരിമിതിയുള്ള അവളുടെ സഹോദരി ഭവ്യ ദുരൂഹ സാഹചര്യത്തിൽ അവൾ മരണപ്പെടുന്നു. ഭവ്യയുടെ വിയോഗത്തെ ചുറ്റിപ്പറ്റിയുള്ള സത്യത്തിലേക്ക് ദിവ്യ എത്തുന്നു. "സ്ത്രീകളുടെ ശക്തിയിലും പ്രതിരോധശേഷിയിലും വെളിച്ചം വീശുന്ന ഒരു സ്ത്രീപക്ഷ സിനിമയാണ് ഉൻ പാർവയിൽ.

ചിത്രം നേരത്തെ അയർലണ്ടിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു, അവിടെ വലിയ സ്വീകരയും പ്രശംസയുമാണ് ചിത്രത്തിന് ലഭിച്ചത്.

Tags:    

Similar News