'സ്റ്റിൽ മാരീഡ്, സോറി': വേർപിരിയൽ വിഷയത്തിൽ പ്രതികരണവുമായി അഭിഷേക്; കയ്യടിച്ച് സോഷ്യൽ മീഡിയ

abhishek about aiswarya reletion

Update: 2024-08-11 12:21 GMT

കുറച്ചു മാസമായി ബോളിവുഡ് താര ദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യറായിയും ആണ് സംസാര വിഷയം. ഇരുവരും വിവാഹബന്ധം വേർപെടുത്താൻ പോകുന്നു എന്നതായിരുന്നു അതിന് കാരണം. കൂടാതെ ഇരുവരും പൊതുവേദികളിൽ ഒരുമിച്ച് വരാത്തതും വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ എല്ലാ അഭ്യൂഹങ്ങൾക്കും അഭിഷേക് ബച്ചൻ വിരാമമിട്ടിരിക്കുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്.

ഐശ്വര്യയും താനും ഇപ്പോഴും വിവാഹിതരാണെന്നും സ്റ്റോറികൾക്ക് വേണ്ടി ഓരോന്ന് ഊതിപ്പെരുപ്പിക്കുകയാണെന്നും അഭിഷേക് ബച്ചൻ പറയുന്നൊരു വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ബോളിവുഡ് യുകെ മീഡിയ ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഒരു പരിപാടിക്കിടെയാണ് മാധ്യമപ്രവർത്തക വേർപിരിയൽ അഭ്യൂഹങ്ങളെ കുറിച്ച് നടനോട് ചോദിച്ചത്.

'അതിനെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല എന്നതാണ് യാഥാർത്ഥ്യം. നിങ്ങൾ എല്ലാ കാര്യങ്ങളും ഊതിപ്പെരുപ്പിച്ചു. സങ്കടകരമാണത്. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് മനസിലാവും. നിങ്ങൾക്ക് ചില സ്റ്റോറികൾ ഫയൽ ചെയ്യണം. അതുമാത്രമാണ് ആവശ്യം. കുഴപ്പമില്ല ഞങ്ങൾ സെലിബ്രിറ്റികളാണ്, ഞങ്ങൾ അത് കേൾക്കണം. എന്തായാലും ഇപ്പോഴും ഞാൻ വിവാഹിതനാണ്, സോറി', എന്നായിരുന്നു അഭിഷേക് മറുപടി നൽകിയത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് അഭിഷേകിനെ പ്രശംസിച്ച് കൊണ്ട് രം​ഗത്ത് എത്തിയത്.

കഴിഞ്ഞ ദിവസം ഐശ്വര്യ റായിയുടെ ഒരു സുഹൃത്താണ് അഭിഷേകുമായുള്ള വേര്‍പിരിയലിന് കാരണമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷമായി സൗഹൃദത്തിലുള്ള ഡോക്ടർ സിറാക് മാർക്കർ ആണ് ആ സുഹൃത്ത്. ഐശ്വര്യയുമായുള്ള സിറാകിന്‍റെ അടുപ്പമാണ് എല്ലാത്തിനും കാരണമെന്നായിരുന്നു റിപ്പോർട്ടുകൾ. 2007 ഏപ്രിലില്‍ ആയിരുന്നു ബോളിവുഡ് താരസുന്ദരി ഐശ്വര്യയുടെയും അഭിഷേക് ബച്ചന്‍റെയും വിവാഹം. ശേഷവും ഇരുവരും സിനിമയില്‍ സജീവമായിരുന്നു.


Tags:    

Similar News