മതവികാരം വ്രണപ്പെടുത്തിയെന്നു ആരോപണം :ടർക്കിഷ് തർക്കം തിയേറ്ററിൽ നിന്ന് പിൻവലിച്ചു.

ജനങ്ങളെ സത്യാവസ്ഥ ബോധിപ്പിച്ച ശേഷം വീണ്ടും ചിത്രം പുറത്തിറക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

Update: 2024-11-27 12:32 GMT

മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്ന് നവാസ് സുലൈമാൻ സംവിധാനം ചെയ്ത ടർക്കിഷ് തർക്കം തിയേറ്ററിൽ നിന്നും പിൻവലിച്ചു. ലുക്മാൻ, സണ്ണി വെയ്ൻ , എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ടർക്കിഷ് തർക്കം. നവംബർ 22 നു ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തിരുന്നു.മുസ്ലിം മതത്തിലെ കബറടക്കവുമായി ബന്ധപ്പെട്ട തർക്കത്തിന്റെ കഥപറയുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

നവാഗതനായ നവാസ് സുലൈമാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നാദിര്‍ ഖാലിദ്, അഡ്വ. പ്രദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്. ഹരിശ്രീ അശോകന്‍, ആമിന നിജ്ജം, ഡയാന ഹമീദ്, ജയശ്രീ ശിവദാസ്, ജോളി ചിറയത്ത് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷത്തിൽ എത്തുന്നത്.മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്താലാണ് ചിത്രം പിന്‍വലിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ കൊച്ചിയിൽ വച്ച് നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.സിനിമ കാണാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകരെ ചിലര്‍ തടയുന്ന അവസ്ഥയാണ് ഇതെന്നും, ജനങ്ങളെ സത്യാവസ്ഥ ബോധിപ്പിച്ച ശേഷം വീണ്ടും ചിത്രം പുറത്തിറക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

Tags:    

Similar News