'ആളുകൾ എത്തിയെന്നു കരുതി പരിപാടിയുടെ നിലാരം ഉയർന്നില്ല':പുഷ്പ 2ന്റെ ട്രെയ്ലർ റിലീസിനെ പറ്റി നടൻ സിദ്ധാർഥ്

പുഷ്പയുടെ ട്രെയ്ലർ റിലീസ് പരിപാടിയെ സിദ്ധാർഥ് ജെസിബി കുഴിക്കാനുള്ള സ്ഥലവുമായി ആണ് താരതമ്യം ചെയ്തത്.

Update: 2024-12-10 14:08 GMT

പുഷ്പ 2: ദ റൂൾ ഡിസംബർ 5 ന് റിലീസ് ചെയ്തതു മുതൽ തീയറ്ററുകളിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുകയാണ്. 1000 കോടിയോടു അടുക്കുന്ന ചിത്രത്തിനെ പറ്റി നടൻ സിദ്ധാർഥ് പറഞ്ഞത് എപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. പുതിയ സിനിമയുടെ പ്രമോഷനിടെ പുഷ്പ 2നെ സിദ്ധാർഥ് പറഞ്ഞ തൻ്റെ അഭിപ്രായങ്ങൾ വിവാദത്തിന് തിരികൊളുത്തി. പുഷ്പയുടെ ട്രെയ്ലർ റിലീസ് പരിപാടിയെ സിദ്ധാർഥ് ജെസിബി കുഴിക്കാനുള്ള സ്ഥലവുമായി ആണ് താരതമ്യം ചെയ്തത്.

പുഷ്പ 2ൻ്റെ ഗ്രാൻഡ് ട്രെയിലർ ലോഞ്ചിനായി ബീഹാറിലെ പട്‌നയിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെ കുറിച്ച് സിദ്ധാർത്ഥ് പറഞ്ഞത്. പരുപാടിയിൽ ഒരുപാട് ആളുകൾ എത്തുന്നത് പ്രൊമോഷൻ തന്ത്രമാണ്. ഒരുപാട് ആളുകൾ എത്തിയെന്നു കരുതി പരിപാടിയുടെ നിലാരം ഉയർന്നില്ല എന്നും സിദ്ധാർഥ് പറയുന്നു.ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത് സ്വാഭാവികമായും ആളുകളെ ആകർഷിക്കുന്നുവെന്നും ബീഹാറിലെ പോളിംഗ് ശതമാനം അസാധാരണമല്ലെന്നും സിദ്ധാർത്ഥ് അഭിപ്രായപ്പെട്ടു. ജനക്കൂട്ടത്തെ ഗുണനിലവാരത്തിന് തുല്യമാക്കിയാൽ, രാഷ്ട്രീയ പാർട്ടികൾ അവരുടെ റാലികളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് സിദ്ധാർഥ് പറഞ്ഞു. യുട്യൂബർ മദൻ ഗൗരിയുമായുള്ള സിദ്ധാർത്ഥിൻ്റെ അഭിമുഖത്തിൽ പുഷ്പ 2 ട്രെയിലർ ലോഞ്ചിൽ എത്തിയ വൻ ജനക്കൂട്ടത്തെ ചോദിച്ചിരുന്നു. "അതും മാർക്കറ്റിംഗ് ആണ്. ഇന്ത്യയിൽ ആളുകൾ ഒത്തുകൂടുന്നത് ഒരു പ്രശ്നമല്ല, നിങ്ങൾ നമ്മുടെ നാട്ടിൽ ജെസിബി നിർത്തിയാലും അത് ആൾക്കൂട്ടത്തെ ആകർഷിക്കും. ബീഹാറിൽ വൻ ജനക്കൂട്ടത്തെ കാണുന്നത് വലിയ കാര്യമല്ല. നിങ്ങൾ വലിയ ഗ്രൗണ്ട് എന്തെങ്കിലും സംഘടിപ്പിക്കുകയാണെങ്കിൽ , ആളുകൾ തീർച്ചയായും വരും''. സിദ്ധാർഥ് പറയുന്നു.

സിദ്ധാർത്ഥിന്റെ പ്രസ്താവനയുടെ വീഡിയോ ഓൺലൈനിൽ വൈറലായതിന് ശേഷം സമ്മിശ്ര പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. 'സിദ്ധാർത്ഥിനെ നോർത്ത് ഇന്ത്യയിൽ ആർക്കും അറിയില്ലയെന്നും അതുകൊണ്ട് അസൂയകൊണ്ട് പറയുന്നതാണ്' എന്നാണ് ഒരാൾ കമെന്റ് ചെയ്തത്. 'സിദ്ധാർഥ് പറഞ്ഞത് ശരിയാണ്; ആളുകൾ ഗുണനിലവാരത്തെക്കുറിച്ച് ശ്രദ്ധിക്കുന്നില്ല; അവർ ആൾക്കൂട്ടമുള്ളിടത്തേക്ക് പോകുന്നു' എന്നാണ് മറ്റൊരാളുടെ കമെന്റ്.

ആഗോള ബോക്‌സ് ഓഫീസിൽ 65 കോടിയോളം രൂപയാണ് പുഷ്പ 2 നേടിയത്. അഞ്ച് ദിവസം കൊണ്ട് ലോകമെമ്പാടും 900 കോടിയിലധികം കളക്ഷൻ നേടിയ പുഷ്പയുടെ രണ്ടാം ഭാഗം ഇപ്പോഴും മുന്നേറുകയാണ്. താമസിയാതെ, ചിത്രം 1,000 കോടി കടക്കുകയും പുതിയ ബോക്സ് ഓഫീസ് റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. 

Tags:    

Similar News