വിഷമദ്യ ദുരന്തത്തിൽ സഹായം പ്രഖ്യാപിച്ചതിനെതിരെ നടി കസ്തൂരി
By : Athul
Update: 2024-06-22 12:19 GMT
തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിനെതിരെ നടി കസ്തൂരി ശങ്കർ. സ്വന്തം കുടുംബത്തെ നോക്കാതെ വ്യാജ മദ്യം കുടിച്ചു മരിച്ച ആളുകൾക്ക് എന്തിനാണ് ധന സഹായം നൽകുന്നത് എന്നാണ് നടി ചോദിക്കുന്നത്.
‘‘10 ലക്ഷം രൂപ. ഏതെങ്കിലും കായിക താരത്തിനോ, യുദ്ധത്തില്‍ മരിച്ച ജവാനോ, ശാസ്ത്രജ്ഞനോ, കര്‍ഷകനോ ആണോ ഈ തുക നല്‍കുന്നത്, അല്ല. തന്‍റെ കുടുംബത്തെപ്പോലും നോക്കാതെ വ്യാജ മദ്യം കഴിച്ചവര്‍ക്കാണ്. ജോലിയെടുക്കേണ്ട നിങ്ങള്‍ കുടിക്കൂ, പത്ത് ലക്ഷം നേടൂ എന്നതാണോ ദ്രാവിഡ മോഡല്‍. ദയവായി കുടിക്കരുത്. ആസക്തി ജീവിതത്തിൽ മാത്രമല്ല, മരണത്തിലും മാന്യത കവർന്നെടുക്കുന്നു.’’ എന്നാണ് കസ്തൂരി സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചത്.