ഹോളിവുഡിന് മാത്രമല്ല മോളിവുഡിനും സാധിക്കുമെടാ വയലന്‍സ്...: കത്തിക്കയറി മാര്‍ക്കോ
ഹോളിവുഡിന് മാത്രമല്ല മോളിവുഡിനും വയലന്‍സ് സിനിമകള്‍ ചെയ്യാന്‍ സാധിക്കുമെന്ന് തെളിയിക്കുന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ. ബോളിവുഡിലും ഹോളിവുഡിലും വയലന്‍സിന് പ്രാധാന്യം നല്‍കിയ സിനിമകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും മലയാളത്തില്‍ അത്തരത്തില്‍ ഒരു സിനിമ ഇറങ്ങിയിരുന്നെങ്കില്‍ എന്ന് കേരളത്തിലെ പ്രേക്ഷകര്‍ ആഗ്രഹിക്കാന്‍ തുടങ്ങിയിട്ട് നാളെ ഏറെയായി. ഇപ്പോഴിതാ അതിനെല്ലാം വിരാമം ഇട്ടാണ് ഹനീഫ് അധേനി ഒരുക്കിയ മാര്‍ക്കോ എത്തിയിരിക്കുന്നത്.
പ്രതികാരത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും ലോകത്തേക്ക് സംവിധായകന്‍ ഹനീഫ് അധേനി പ്രേക്ഷകരെ തുടക്കം മുതല്‍ അവസാനം വരെ പിടിച്ചിരുത്തുന്നുണ്ട്. ഈ സിനിമയുടെ ട്രെയിലറുകള്‍ ഇറങ്ങിയ സമയത്ത് തന്നെ വയലന്‍സ് ആണ് പ്രമേയമെന്ന് പ്രേക്ഷകര്‍ മനസ്സിലാക്കിയിരുന്നു. എന്നാല്‍ അവര്‍ കരുതിയതിലും വലിയ വയലന്‍സ് ആണ് സിനിമയില്‍ ഉള്ളത്. ഉണ്ണി മുകുന്ദന്‍ എന്ന നടന്റെ ആക്ഷന്‍ രംഗങ്ങള്‍ പ്രേക്ഷകര്‍ പ്രത്യേകിച്ച് ആരാധകര്‍ കരുതിയിരുന്നതില്‍ നിന്നും വളരെ മികച്ചതാണ്. ആക്ഷന്‍ സിനിമ പ്രേമികള്‍ക്ക് എന്താണ് തീയറ്റര്‍ എക്‌സ്പീരിയന്‍സ് നല്‍കേണ്ടത് എന്ന കാര്യത്തില്‍ സംവിധായകന്‍ ഹനീഫ് അധേനിക്ക് കൃത്യമായ ബോധ്യം ഉണ്ടായിരുന്നു. അതുകൊണ്ടാകണം സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകരെ നെഞ്ചിടിപ്പോടെ തീയറ്ററില്‍ പിടിച്ചിരുത്താന്‍ സാധിച്ചത്. ഇതുവരെ ഹോളിവുഡിലും മറ്റും കണ്ടു പരിചയിച്ചിട്ടുള്ള വയലന്‍സ് ആക്ഷന്‍ രംഗങ്ങള്‍ മലയാളത്തിലും പറ്റുമെന്ന് മാര്‍ക്കോ തെളിയിച്ചു.
ഒരു കുടുംബത്തിലെ കാഴ്ച വൈകല്യമുള്ള ഇളയ സഹോദരന്‍ ക്രൂരമായി കൊല്ലപ്പെടുകയും ആ കേസ് അന്വേഷിക്കാനും പ്രതികാരം ചെയ്യാനുമായി കുടുംബത്തിലെ ദത്തുപുത്രനായ മാര്‍ക്കോ എത്തുന്നതാണ് സിനിമയുടെ പ്രമേയം. ഉത്തരം പശ്ചാത്തലത്തിലുള്ള സിനിമകള്‍ മലയാളത്തില്‍ മുമ്പ് ഇറങ്ങിയിട്ടുണ്ട് എങ്കിലും ഇന്നുവരെ മോളിവുഡ് കണ്ടു പരിചയിച്ച വേദിയില്‍ നിന്നും വ്യത്യസ്തമായാണ് മാര്‍ക്കോ എടുത്തിരിക്കുന്നത്.
പ്രേക്ഷകരെ ഒരിക്കലും ബോറടിപ്പിക്കാത്ത പതിനൊന്നോളം വൈറ്റ് സീനുകളാണ് ചിത്രത്തില്‍ ഉള്ളത്. കലൈ കിംഗ്‌സണ്‍ എന്ന ആക്ഷന്‍ കോറിയോഗ്രാഫറുടെ മികവ് എടുത്തു പറയേണ്ടതാണ്. ഉണ്ണി മുകുന്ദന്‍ ഇതുവരെ അഭിനയിച്ചതില്‍ നിന്നും ഏറെ വ്യത്യസ്തവും ഹോളിവുഡ് നടന്മാരെ പോലും വെല്ലുന്ന തരത്തിലുള്ള പ്രകടനവും ആണ് മാര്‍ക്കോയില്‍ ഉള്ളത്. ഇന്നത്തെ യുവതലമുറകള്‍ക്ക് വേറെ ഇഷ്ടപ്പെടുന്ന ഒരു മേക്കിങ് ആണ് മാര്‍ക്കോയുടേത്. ഉത്തരമൊരു സിനിമ മലയാളത്തില്‍ ഇറക്കിയതിന് ഇതിന്റെ അണിയറ പ്രവര്‍ത്തകരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
ഉണ്ണി മുകുന്ദന്‍ ഒപ്പം ജഗദീഷും സിദ്ദിഖും മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. ജഗദീഷിന്റെ ടോണി എന്ന വില്ലന്‍ കഥാപാത്രം ഒരുപക്ഷേ അദ്ദേഹത്തിന്റെ സ്ഥിരം പ്രേക്ഷകര്‍ പോലും കരുതിയിരുന്നതിലും വളരെ ഉയരത്തിലാണ്. വെല്ലുവിളി ഉയര്‍ത്തുന്ന മികച്ച കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ജഗദീഷിന് പ്രത്യേക പാടവം തന്നെയുണ്ട്. മാര്‍ക്കോയിലെ ഈ കഥാപാത്രത്തെ അദ്ദേഹം തിരഞ്ഞെടുത്തത് ജഗദീഷിന്റെ സിനിമ ജീവിതത്തില്‍ തന്നെ ഒരു നാഴികക്കല്ലാകും എന്നതില്‍ സംശയമില്ല. വില്ലന്‍ കഥാപാത്രങ്ങളായി എത്തുന്ന ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍ സിംഗ്, അഭിമന്യു തിലകന്‍ എന്നിവരെല്ലാം മിന്നും പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്.
മാര്‍ക്കോ കണ്ട തിയേറ്റര്‍ നിന്നും പുറത്തിറങ്ങുന്ന വര്‍ക്ക് ഒരു ഹോളിവുഡ് സിനിമ കണ്ട അനുഭൂതിയാണ് സമ്മാനിക്കുന്നത്. ഹനീഫ് അധേനിയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വയലന്‍സിന് പ്രാധാന്യം നല്‍കി ഇറക്കിയ ഈ ചിത്രം മലയാള സിനിമയ്ക്ക് ഒരു നാഴികക്കല്ലായി മാറും എന്നതില്‍ സംശയമില്ല. ക്യൂബ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ആക്ഷന്‍ രംഗങ്ങള്‍ക്ക് പുറമേ സിനിമയിലെ പശ്ചാത്തല സംഗീതം എടുത്തു പറയേണ്ട ഒന്നാണ്. രവി ബസ്രൂരാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ഓരോ രംഗങ്ങള്‍ക്കും അദ്ദേഹത്തിന്റെ സംഗീതം കൂടിച്ചേര്‍ന്നപ്പോള്‍ മാര്‍ക്കോ ഒരു മാസ്സ് എന്റര്‍ടൈനറായി.