കുട്ടിക്കാലത്തുണ്ടായ ലൈംഗികാതിക്രമം വെളിപ്പെടുത്തി നടി വരലക്ഷ്മി

Update: 2025-03-28 09:07 GMT

കുട്ടിക്കാലത്തുണ്ടായ ലൈംഗികാതിക്രമം തുറന്ന് പറഞ്ഞ് നടി വരലക്ഷ്മി ശരത്കുമാര്‍. തമിഴ് സ്വകാര്യചാനലിലെ റിയാലിറ്റി ഷോയിലായിരുന്നു കുട്ടിക്കാലത്തുണ്ടായ ദുരനുഭവത്തെ കുറിച്ച് വരലക്ഷ്മി തുറന്നുപറഞ്ഞത്. റിയാലിറ്റി ഷോയിലെ വിധികർത്താക്കളിൽ ഒരാളാണ് വരലക്ഷ്മി. ഷോയിൽ ഒരു മത്സരാർത്ഥി തന്റെ കുടുംബത്തിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവത്തെകുറിച്ച തുറന്ന് പറഞ്ഞു. അതേത്തുടർന്നാണ് തനിക്കും അത്തരത്തിൽ അനുഭവം ഉണ്ടായിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ കഥ തന്റേയും കഥയാണെന്നും താരം വെളിപ്പെടുത്തൽ നടത്തിയത്. വളരെ സിവൈകാരികമായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

അച്ഛനും അമ്മയും ജോലിക്കുപോകുമ്പോൾ തന്നെ പരിപാലിക്കാനായി മറ്റൊരാളെ ഏല്പിക്കുമായിരുന്നെന്നും കുട്ടിക്കാലത്ത് അഞ്ചോ ആറോ പേര്‍ എന്നെ ഉപദ്രവിച്ചിട്ടുണ്ടെന്നും പറഞ്ഞ തരാം തനിക്ക് കുട്ടികൾ ഇല്ലെങ്കിലും കുട്ടികളെ ഗുഡ് ടെച്ചിനെക്കുറിച്ചും ബാഡ് ടെച്ചിനെക്കുറിച്ചും പഠിപ്പിക്കണമെന്ന് ഞാന്‍ മാതാപിതാക്കളോട് ആവശ്യപ്പെടുകയാണെന്നും താരം പറഞ്ഞു.

കസബ, മാസ്റ്റർപീസ് , കാറ്റ് തുടങ്ങി ചിത്രങ്ങളാണ് താരം മലയാളത്തിൽ ചെയ്തത്. ചലച്ചിത്ര താരം ശരത്കുമാറിന്റെ മകളാണ് വരലക്ഷി. 

Tags:    

Similar News