ഐശ്വര്യാ - അഭിഷേക് വേർപിരിയൽ അഭ്യൂഹങ്ങൾ ; നിമ്രതയ്ക്ക് അമിതാബ് ബച്ചനയച്ച കത്ത് പുറത്ത്.

Update: 2024-11-14 06:47 GMT

ഐശ്വര്യാ റായും അഭിഷേക് ബച്ചനും തമ്മിലുള്ള വിവാഹ വേർപിരിയലിന്റെ അഭ്യൂഹങ്ങൾ ആണ് എപ്പോൾ ബോളിവുഡിൽ നടക്കുന്നത്. ആനന്ദ് അംബാനിയുടെ വിവാഹത്തിൽ ഇരുവരും രണ്ടായി വന്നതിന്റെ പിന്നാലെയാണ് ഈ അഭ്യൂഹങ്ങളുടെ തുടക്കം. സാമൂഹ്യ മാധ്യമങ്ങളിൽ തകൃതിയായി നടക്കുന്ന ചർച്ചയിൽ നിമ്രത കൗറും ഉണ്ട്.

2007ൽ വിവാഹിതരായ താര ദമ്പതികൾക്ക് ആരാധ്യ എന്ന ഒരു മകൾ ഉണ്ട്. മകളോടൊപ്പമായിരുന്നു ആനന്ദ് അംബാനിയുടെ വിവാഹ സൽക്കാരത്തിലും ക്യാൻസ് ഫെസ്റ്റിവലിലും ഐശ്വര്യ എത്തിയത്. അഭിഷേക് ആകട്ടെ അച്ഛൻ അമിതാബ് ബച്ചനും അമ്മ ജയാ ബച്ചനും ഒപ്പം കുടുംബത്തോടെ ആയിരുന്നു എത്തിയത്. ഇതേ തുടർന്നാണ് വേർപിരിയൽ ചർച്ചയിലേക്ക് കാര്യങ്ങൾ നീളുന്നത്.

നിമ്രത കൗറുമായുള്ള അഭിഷേകിന്റെ ബന്ധമാണ് ഇരുവരും പിരിയാൻ കാരണമെന്നാണ് സോഷ്യൽ ലോകത്തുള്ള ചർച്ചകൾ. നമ്രതയും അഭിഷേകും 2022ൽ പുറത്തിറങ്ങിയ ദസ്‌വി എന്ന ചിത്രത്തിലാണ് ഒന്നിച്ചഭിനയിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷനുമായി നടന്ന അഭിമുഖത്തിൽ ഐശ്വര്യയുമായുള്ള 15 വർഷത്തെ വിവാഹ ജീവിതത്തെ പറ്റി പറഞ്ഞു ചോദ്യകർത്താവ് അഭിനന്ധിച്ചിരുന്നു. എന്നാൽ ഇതിനു മറുപടിയായി നിമ്രത കൗർ 'വിവാഹം ബന്ധം ഒരുപാട് കാലം നീണ്ടു നിൽക്കില്ല ' എന്ന കമന്റ് നൽകിയിരുന്നു. അതിനു മറുപടിയായി അഭിഷേക് നന്ദിയും പറഞ്ഞു. ഐശ്വര്യയും, അഭിഷേകും തമ്മിലുള്ള വേർപിരിയൽ അഭ്യൂഹങ്ങൾ വന്നപ്പോൾ ഈ വീഡിയോ വൈറലായിരുന്നു. എന്നാൽ ഇതുവരെ ഈ അഭ്യൂഹങ്ങൾക്ക് ബച്ചൻ കുടുംബം പ്രതികരിച്ചിട്ടില്ല.

അതേസമയം, ഈ സമയത്തു ദസ്‌വി എന്ന ചിത്രത്തിലെ നിമ്രതയുടെ അഭിനയത്തെ പ്രശംസിച്ചുകൊണ്ടുള്ള അമിതാബ് ബച്ചന്റെ കത്തും പൊന്തി വന്നു. ഈ കത്ത് നിമ്രത തന്നെയാണ് തന്റെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇതിനെക്കുറിച്ചു ഇപ്പോൾ ബച്ചൻ കുടുംബത്തിലെ ചിലർ പ്രതികരിച്ചിരുന്നു. സംഭവത്തിൽ സത്യമില്ലെന്നും അഭിഷേകും ഐശ്വര്യയും പിരിയുന്നില്ലായെന്നും അവർ പറയുന്നു. അഭിഷേക് ഒരിക്കലും ഐശ്വര്യയെ ചതിക്കില്ല.എത്രയും വർഷത്തെ ബന്ധത്തിൽ ഇങ്ങനൊരു വിള്ളൽ വരുത്താൻ അഭിഷേക് ശ്രെമിക്കില്ലയെന്നും അവർ പറയുന്നു. എന്നാൽ എത്രയൊക്കെ അഭ്യൂഹങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് നിമ്രത കൗർ പ്രതികരിക്കാത്തതെന്നും അവർ ചോദിച്ചു.

Tags:    

Similar News