ബച്ചൻ പേര് ഒഴിവാക്കി ഐശ്വര്യ റായ് ; അഭിഷേകുമായുള്ള വേർപിരിയൽ അഭ്യൂഹങ്ങൾ സത്യമോ?

Update: 2024-11-28 11:37 GMT

അഭിഷേക് ബച്ചൻ ഐശ്വര്യ റായ് വേർപിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ കുറച്ചു നാളുകളായി ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഇതിനിടയിൽ, തരാം തന്റെ പേരിനൊപ്പമുള്ള "ബച്ചൻ" എന്ന കുടുംബപ്പേര് ഒഴിവാക്കിയതാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത് .ബുധനാഴ്ച ദുബായിൽ നടന്ന ഗ്ലോബൽ വിമൻസ് ഫോറത്തിൽ ഐശ്വര്യ പങ്കെടുത്തിരുന്നു. പരുപാടിയിൽ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കാനായി ഐശ്വര്യ സ്റ്റേജിൽ കയറുമ്പോൾ, താരത്തിന്റെ പിന്നിൽ ഒരു വലിയ സ്‌ക്രീൻ ഐശ്വര്യയുടെ പേര് "ഐശ്വര്യ റായ് ഇൻ്റർനാഷണൽ സ്റ്റാർ" എന്ന് ആണ് പ്രദർശിപ്പിച്ചത്. "ബച്ചൻ" എന്ന കുടുംബപ്പേര് ഒഴിവാക്കിയിരുന്നു. പരിപാടിയുടെ നിരവധി വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമാണ്.


അഭിഷേകിൻ്റെയും ഐശ്വര്യ റായ് ബച്ചൻ്റെയും വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ കുറച്ച് നാളുകളായി പ്രചരിക്കുന്നുണ്ട്. ജൂലൈയിൽ നടന്ന ആനന്ദ് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹത്തിൽ ദമ്പതികൾ ഒന്നിച്ചായിരുന്നില്ല എത്തിയത്. അഭിഷേക് അമിതാബ് ബച്ചന്റെയും ജയാ ബച്ചന്റെയും മറ്റു കുടുംബങ്ങളോടൊപ്പം എത്തിയപ്പോൾ മകൾ ആരാധ്യക്കൊപ്പമായിരുന്നു ഐശ്വര്യ റായ് എത്തിയത്.കൂടാതെ അഭിഷേകും നമ്രത കൗറും തമ്മിൽ ബന്ധം ഉണ്ടെന്നും, ഇതിനാൽ ആണ് ഇരുവരും വേർപിരിയുന്നത് എന്നായിരുന്നു സൈബർ ചർച്ച. എന്നാൽ ഈ അഭ്യൂഹങ്ങളോടൊന്നും തന്നെ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും 2007 ഏപ്രിലിൽ ആണ് വിവാഹിതരായത് .

Tags:    

Similar News