രൺബീർ കപൂറിന്റെ അനിമൽ ഇഷ്ടപ്പെട്ട ചിത്രം : എന്നാൽ ആ കഥാപാത്രം ചെയ്യില്ല കാരണം വ്യക്തമാക്കി അല്ലു അർജുൻ.
സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ബോളിവുഡ് സൂപ്പർ ഹിറ്റ് ചിത്രം ആനിമൽ ഇഷ്ടമായെന്നും അതിലെ രൺബീർ കപൂർ അവതരിപ്പിച്ച ടൈറ്റിൽ റോൾ ചെയ്യാൻ ആഗ്രഹം ഉണ്ടോയെന്നും തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ വ്യക്തമാക്കുന്നു.
പുഷ്പ 2 ൻ്റെ വൻ വിജയത്തിന് ശേഷം ഇന്ത്യൻ സിനിമയിലെ ഒരു മുൻനിര താരമായി അല്ലു അർജുൻ മാറിയിരിക്കുകയാണ്. തന്റെ സിനിമയിലൂടെ ഇന്ത്യൻ ബോക്സ് ഓഫീസിൽ തന്നെ പുതിയൊരു ചരിത്രമാണ് താരം ഉണ്ടാക്കിയത്. തൻ്റെ സ്വന്തം സിനിമ തിരഞ്ഞെടുപ്പുകളെ കുറിച്ച് താരം ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ആള് അർജുൻ ഈ കാര്യം പങ്കുവെച്ചത്. ഭാവിയിൽ താരം ചെയ്യാൻ ആഗ്രഹിക്കുന്ന അല്ലെങ്കിൽ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും സിനിമകളോ വേഷങ്ങളോ ഉണ്ടോയെന്നും താരം അഭിമുഖത്തിലൂടെ പങ്കുവെച്ചു.
''രൺബീർ കപൂർ നായകനായ സന്ദീപ് റെഡ്ഡി വംഗയുടെ അനിമൽ എന്ന ചിത്രം ഞാൻ കണ്ടു ആസ്വദിച്ചിരുന്നു. എനിക വളരെയധികം ഇഷ്ടമായി. ചിത്രത്തിലെ പ്രകടനങ്ങൾ എനിക്ക് വളരെ ഇഷ്ടമായിരുന്നു.അസാമാന്യ പ്രകടനം. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു സിനിമയായിരുന്നു അത്. അതുപോലെ കുറച്ച് നല്ല തെലുങ്ക് സിനിമകൾ വന്നിട്ടുണ്ട്. എന്നാൽ ആ വേഷം ചെയ്യാൻ ഞാൻ ആഗ്രഹിച്ചു എന്ന് അതിനർത്ഥം ഇല്ല. അതേപോലെ
ഞാൻ ചെയ്യണമെന്ന് ഞാൻ പറയുന്ന ഒരു സിനിമയുമില്ല.''- അല്ലു അർജുൻ പറയുന്നു.
കൂടാതെ ഏത് ഭാഷയിലും ഏത് വിഭാഗത്തിലും ഉള്ള സിനിമകൾ തനിക്ക് കാണാൻ ഇഷ്ടമാണെന്നും അല്ലു അർജുൻ പറയുന്നു. അതിനാൽ സിനിമകൾ കാണുന്നതിനുള്ള തൻ്റെ സ്പെക്ട്രം പരിമിതമല്ലെന്നും താരം പറയുന്നു. അർജുൻ വീട്ടിലിരുന്ന് തൻ്റെ സ്‌ക്രീനിൽ സിനിമകൾ കണ്ടു ആസ്വദിക്കാൻ ഇഷ്ടപെടുന്ന ആളാണ് താനെന്നും താരം കൂട്ടിച്ചേർത്തു.
സംവിധായകൻ ത്രിവിക്രം ശ്രീനിവാസിനൊപ്പം ഉള്ള ചിത്രത്തിന്റെ തയ്യാറെടുപ്പുകളിൽ ആണ് താരം. അല്ലു അർജുൻ ജാൻവി കപൂറിനൊപ്പം അഭിനയിക്കുന്ന അറ്റ്‌ലിയുടെ സംവിധാനത്തിൽ ഒരു പാൻ-ഇന്ത്യ പ്രൊജക്റ്റ് ചെയ്യുന്നതിനുള്ള ചർച്ചകളും നടക്കുന്നുണ്ട്.