ലുക്കിൽ ഇൻസെക്യൂരിറ്റി ഉണ്ടെന്ന് അനന്യ പാണ്ഡെ, പിന്നാലെ സർജറി ചെയ്ത് താരം
ബോളിവുഡിലെ താരസുന്ദരിയാണ് അനന്യ പാണ്ഡെ. സ്റ്റുഡന്റ് ഓഫ് ദ ഇയർ ടു ചിത്രത്തിലൂടെയാണ് അനന്യ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ നടിയുടെ ഇതുവരെയുള്ള സിനിമകൾ എല്ലാം ബോക്‌സ് ഓഫീസിൽ പരാജയമായിരുന്നു. നെപ്പോ കിഡ് എന്ന വിമർശനങ്ങളും അനന്യയെ തേടി എത്താറുണ്ട്. കടുത്ത രീതിയിൽ ബോഡി ഷെയ്മിംഗും അനന്യ നേരിടാറുണ്ട്.
കഴിഞ്ഞ ദിവസം അനന്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾക്ക് ട്രോളുകളാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. താരം അരക്കെട്ടിന് വലിപ്പം കൂട്ടിയോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് താരം സർജറി ചെയ്തതായി ആരോപിച്ച് എത്തിയിരിക്കുന്നത്.
മുമ്പ് പല താരങ്ങളും സമാനമായ രീതിയിൽ രൂപഭംഗി കൂട്ടാനായി സർജറി ചെയ്ത് വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. അവരുടെ പാത പിന്തുടർന്ന് അനന്യയും രൂപഭംഗി കൂട്ടാൻ സർജറിയ്ക്ക് വിധേയായിട്ടുണ്ട് എന്നാണ് സോഷ്യൽ മീഡിയയുടെ ആരോപണം.
തന്റെ ലുക്കിൽ എപ്പോഴും ഇൻസെക്യൂരിറ്റിയുണ്ടെന്ന് പറഞ്ഞിട്ടുള്ള അനന്യ ഇത്തരത്തിലൊരു നീക്കം നടത്തിയത് സങ്കടകരമാണ് എന്നാണ് കമന്റുകൾ. ബോളിവുഡിലെ ഹണി റോസ് എന്ന കമന്റുകളും അനന്യയുടെ ചിത്രങ്ങൾക്ക് താഴെ എത്തുന്നുണ്ട്.
നേരത്തെ ഒരു അഭിമുഖത്തിൽ മെലിഞ്ഞ ശരീരത്തിന്റെ പേരിൽ തനിക്ക് സോഷ്യൽ മീഡിയയിൽ നിന്നും ബോഡി ഷെയ്മിംഗ് നേരിടേണ്ടി വരാറുണ്ടെന്നും അത് തന്നെ മാനസികമായി ബാധിക്കാറുണ്ടെന്നും അനന്യ പറഞ്ഞിരുന്നു. അതിൽ നിന്ന് രക്ഷപ്പെടാനാകും അനന്യ സർജറിക്ക് വിധേയായത് എന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം.