മറ്റൊരു മന്മഥൻ - വല്ലവൻ ;Genz കഥാപാത്രവുമായി നടൻ ചിമ്പുവിന്റെ അടുത്ത ചിത്രം.

Update: 2024-10-20 10:32 GMT

പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചു നടൻ ചിമ്പു. തൻ്റെ മുൻകാല ഹിറ്റ് ചിത്രങ്ങളുടെ കോമ്പിനേഷൻ പോലെയായിരിക്കും പുതിയ ചിത്രമെന്ന സൂചനയാണ് നടൻ ചിമ്പു ഇപ്പോൾ നൽകിയിരിക്കുന്നത്. അടുത്തിടെയാണ് മണിരത്‌നം സംവിധാനം ചെയ്ത തഗ് ലൈഫിന്റെ ഷൂട്ടിംഗ് ചിമ്പു പൂർത്തിയാക്കിയത്. നിരവധി ചിത്രങ്ങളുടെ പരാജയത്തിനും കടുത്ത ബോഡി ഷെമിങ്ങും ചിമ്പു നേരിട്ടിരുന്നു. എന്നാൽ വെങ്കട് പ്രഭുവിന്റെ 'മാനാട് ' ഗൗതം വാസുദേവ മേനോന്റെ 'വെന്തു തുനിന്തത് കാട്' എന്ന ചിത്രത്തിലൂടെയും ഗംഭീര തിരിച്ചുവരവാണ് ചിമ്പു നടത്തിയത്. ചിത്രത്തിന് വേണ്ടി മേക്കോവറും തരാം നടത്തിയിരുന്നു. 2023ൽ കൃഷ്ണയുടെ സംവിധാനത്തിൽ വന്ന പത്തു തലയാണ് ചിമ്പുവിന്റെ അവസാനമിറങ്ങിയ ചിത്രം. അതിനു ശേഷം കമൽ ഹസൻ പ്രധാന വേഷത്തിലെത്തുന്ന തഗ് ലൈഫ് ആയിരുന്നു ചിമ്പുവിന്റെ പ്രഖ്യാപിച്ച അടുത്ത ചിത്രം.

2000-കളിലെ മന്മഥൻ, വല്ലവൻ എന്നീ ചിത്രങ്ങളുടെ പോലെ ജെൻ സി ട്രീറ്റ്‌മെൻ്റായിരിക്കും തൻ്റെ അടുത്ത ചിത്രമെന്നുള്ള കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം . തന്റെ X ഹാൻഡിലൂടെയാണ് തരാം ഈ ക്രൈം വെളിപ്പെടുത്തിയിരിക്കുന്നത്. ദം ,വല്ലവൻ മന്മഥൻ , വിണ്ണയ് താണ്ടി വരുവായ എന്നി ചിത്രങ്ങളുടെ മിക്‌സായിരിക്കും പുതിയ ചിത്രം . എന്നാൽ ചിത്രത്തിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങളൊന്നും തന്നെ താരം പുറത്തു വിട്ടിട്ടില്ല.

കോളിവുഡിലെ അറിയപ്പെടുന്ന നടൻ സിലംബരശൻ ഒരു പിന്നണി ഗായകൻ കൂടിയാണ് കൂടാതെ തമിഴിൽ നിരവധി ഹിറ്റുകൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സംഗീത സംവിധയകൻ തമൻ ചിമ്പുവും സംവിധായകൻ സുജീത്തും തമ്മിലുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. "മാസ് റാമ്പേജ് ഉടൻ വരുന്നു" എന്നായിരുന്നു പോസ്റ്റിനു നൽകിയ അടിക്കുറിപ്പ്. പവൻ കല്യാണിൻ്റെ ഓജിയിൽ ചിമ്പു ഗാനം ആലപിക്കുന്നുണ്ട് . ഒരു പീരീഡ് ഗ്യാങ്സ്റ്റർ ഡ്രാമയായ ചിത്രത്തിൽ പവൻ കല്യാൺ, ഇമ്രാൻ ഹാഷ്മി, പ്രകാശ് രാജ്, ശ്രിയ റെഡ്ഡി, അർജുൻ ദാസ് തുടങ്ങിയവർ അഭിനയിക്കുന്നു. 2025 മാർച്ച് 27 ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ ഒരിക്കൽ വ്യക്തമാക്കിയിരുന്നു.

അതേസമയം ദേശിംഗ് പെരിയസാമിയുടെ അടുത്ത ചിത്രത്തിൽ ചിമ്പു പ്രധാന വേഷത്തിൽ ചിത്രത്തിൽ അദ്ദേഹം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ഈ ചിത്രം എസ് ടി ആർ 48 എന്നാണ് ചിത്രത്തിന് നൽകിയ പേര്. ചിത്രം 100 കോടിയിലധികം ബജറ്റിൽ നിർമ്മിക്കുമെന്ന് പറയപ്പെടുന്നു.

Tags:    

Similar News