നിറവയറിൽ അനുശ്രീയുടെ ചിത്രങ്ങൾ; മിറർ സെൽഫിയുടെ പിന്നാമ്പുറ കഥ ഇങ്ങനെ

By :  Aiswarya S
Update: 2024-10-02 05:59 GMT

സിന്ദൂരമണിഞ്ഞ് നിറവയറുമായി നിൽക്കുന്ന നടി അനുശ്രീയുടെ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ക്യാപ്ഷൻ ഒന്നുമില്ലാതെ എത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മാത്രമല്ല, കമന്റ് ബോക്‌സ് താരം ഓഫ് ചെയ്തിരിക്കുകയാണ്.

പുതിയ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണിതെന്ന് വ്യക്തമാക്കാനായി ‘ഷൂട്ട് ടൈം’ എന്ന ടാഗും ചിത്രത്തിനൊപ്പം ചേർത്തിട്ടുണ്ട്. #love #specialmoments #special #workmode #shoottime തുടങ്ങിയ ടാഗുകളോടെയാണ് അനുശ്രീ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

അനുശ്രീയുടെ അടുത്ത സുഹൃത്തായ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് പിങ്കി വിശാൽ ആണ് മേക്കപ്പ് ചെയ്തിട്ടുള്ളത്. മിറർ സെൽഫിയായി തന്റെ ചിത്രങ്ങൾ പകർത്തുകയാണ് അനുശ്രീ. പിന്നിൽ, ഷൂട്ടിംഗ് സെറ്റിലെ ലൈറ്റും കാണാം. താര എന്ന ചിത്രമാണ് അനുശ്രീയുടെതായി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്.

ഈ ചിത്രത്തിലെ ലുക്ക് ആണോ, അതോ പുതിയ മറ്റേതെങ്കിലും ചിത്രത്തിലെ ലുക്ക് ആണോ എന്ന കാര്യം വ്യക്തമല്ല. അതേസമയം, കഥ ഇന്നുവരെ എന്ന സിനിമയിലാണ് നടി അവസാനമായി വേഷമിട്ടത്.

Tags:    

Similar News