അറ്റ്ലിയുടെ കൈപൊള്ളിച്ചു ബേബി ജോൺ; നഷ്ടം 100 കോടി

Update: 2025-01-03 12:52 GMT

നിർമ്മാതാവിന്റെ കൈപൊള്ളിച്ചിരിക്കുകയാണ് വരുൺ ധവാനെ നായകനാക്കി കലീസ് സംവിധാനം ചെയ്ത ചിത്രം ബേബി ജോൺ . ബോക്സ് ഓഫീസിൽ വമ്പൻ വിജയമാകുമെന്ന് പ്രതീക്ഷിച്ച ചിത്രം 2024 ലെ വലിയ പരാജയചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. 160 കോടി രൂപ മുതല്മുടക്കിലെടുത്ത ചിത്രത്തിന് 100 കോടി രൂപയാണ് നിർമ്മാതാവിന് നഷ്ടമായിരിക്കുന്നത്.

വിജയ് നായകനായെത്തിയ തെരി എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു ബേബി ജോൺ . തെറിയുടെ സംവിധയകാൻ അറ്റ്ലി തന്നെയാണ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നത്. ചിത്രം ഒരു മാസ്സ് ആക്ഷൻ ത്രില്ലറാണ് .

160 കോടി മുതൽമുടക്കിൽ എടുത്ത ചിത്രത്തിന് ആഗോളതലത്തിൽ ആകെ ലഭിച്ചത് 47 കോടി രൂപയാണ്. 12 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ . ഒരു മാസ് ആക്ഷൻ ത്രില്ലറിനെ സംബന്ധിച്ചു വളരെ കുറഞ്ഞ കളക്ഷനാണിത്. ചിത്രത്തിന്റെ റിലീസ് ദിവസത്തിൽ 4300 ഷോകൾ ലഭിച്ചിരുന്നു. എന്നാൽ പ്രദർശനത്തിന്റെ 8 ആം ദിവസം എത്തിയപ്പോൾ ഷോകളുടെ എണ്ണം 1800 ലേക്ക് താഴ്ന്നു. സിനിമ നിരീക്ഷകരുടെ വിലയിരുത്തൽ പ്രകാരം ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷൻ 60 കോടിയിൽ താഴെയായിരിക്കും. ഇത് ചിത്രത്തിന്റെ നിർമ്മാതാവിന് 100 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കും. ചിത്രം 2024 ലെ ഏറ്റവും വലിയ ബോക്സോഫീസ് ദുരന്തമാണെന്നാണ് സിനിമ നിരീക്ഷകരുടെ അഭിപ്രായം. കീർത്തിസുരേഷിൻറെ ബോളിവുഡിലെ ആദ്യ നായികാ അരങ്ങേറ്റമായ ചിത്രത്തിൽ സൽമാൻ ഖാൻ അഥിതി വേഷത്തിലെത്തിയിരുന്നു.

ഉണ്ണിമുകുന്ദൻ നായകനായ മാർക്കോ തീയേറ്ററുകളിൽ വാൻ വിജയമായി മാറിയിരിക്കുകയാണ് . മലയാളത്തിൽ എന്ന പോലെ മാർക്കയുടെ ഹിന്ദി പതിപ്പിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത് . ഇത് ബേബി ജോണിന് വെല്ലുവിളിയായി. ചിത്രം പ്രതീക്ഷക്കൊത്തുയാറായതപ്പോൾ തീയേറ്ററുകളിലധികവും മാർക്കോക്ക് വേണ്ടി വിട്ടു നൽകി.

Tags:    

Similar News