നല്ലൊരു നടനായി മാറിയത് നിങ്ങളുടെ സ്വന്തം കഴിവിൽ ;ഉറപ്പായും ദുൽഖറിനെ ഓർത്തു മമ്മൂട്ടിയ്ക്ക് അഭിമാനിക്കാൻ സാധിക്കും: സംവിധയകൻ ത്രിവിക്രം

Update: 2024-10-29 12:36 GMT

ഒരു ഇടവേളയ്ക്കു ശേഷം എത്തുന്ന ദുൽഖർ സൽമാൻ തെലുങ്ക് ചിത്രമാണ് ലക്കി ഭാസ്‌ക്കർ. ഹൈദ്രബാദിൽ വച്ചുനടന്ന സിനിമയുടെ പ്രീ റിലീസ് ഇവന്റിൽ തെലുങ്കിലെ പ്രശസ്ത സംവിധായകൻ ത്രിവിക്രം ശ്രീനിവാസ് ദുൽഖറിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

യുവ താരങ്ങളിൽ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ദുൽഖർ. ഒരുപാട് വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യുന്ന നടനാണ് ദുൽഖർ. ലക്കി ഭാസ്കറിലെ പോലെയുള്ള കഥാപാത്രത്തിലേക്ക് പകർന്നാടാൻ ദുൽഖറിന് പെട്ടന്ന് സാധിക്കും.മമ്മൂട്ടിയുടെ മകനായിരുന്നുകൊണ്ട് ഒരു നടൻ എന്ന നിലയിൽ വ്യത്യസ്തമായ കരിയറുണ്ടാക്കുക എന്നത് തീർത്തും പ്രയാസം നിറഞ്ഞ കാര്യമാണ്.ഉറപ്പായും ദുൽഖറിനെ ഓർത്തു മമ്മൂട്ടിയ്ക്ക് അഭിമാനിക്കാൻ സാധിക്കും. സീതാരാമവും മഹാനടിയും ലക്കി ഭാസ്കറും തെലുങ്കിൽത്തന്നെ ദുൽഖർ ചെയ്‌ത വ്യത്യസ്തമായ സിനിമകളാണ് എന്നും ത്രിവിക്രം പറഞ്ഞു. മലയാളം സിനിമ ഇൻഡസ്‌ട്രി ഇന്ത്യൻ സിനിമയെ തന്നെ ലോകത്തിനു മുന്നിൽ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്ന ഒന്നാണ്. ആ ഇൻഡസ്ട്രയിലെ മികച്ചൊരു നടനാണ് ദുൽഖർ . സുന്ദരനായി ഇരിക്കുന്നതിന് നന്ദി പറയേണ്ടത് മമ്മൂട്ടി സാറിനോടും തങ്കളുടെ അമ്മയോടുമാണ്. എന്നാൽ നല്ലൊരു നടനായി മാറിയത് നിങ്ങളുടെ സ്വന്തം കഴിവിലാണെന്നും ത്രിവിക്രം പറയുന്നു. മമ്മൂട്ടിയുടെ മകനായി നിന്നുകൊണ്ട് ഒരു നടനെന്ന നിലയിൽ വെത്യസ്തമായ ഒരു പേരും കരിയറും ഉണ്ടാക്കിയെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. അത് ദുൽഖറിനെ കൊണ്ട് സാധിച്ചെന്നും ത്രിവിക്രം പറയുന്നു.

വെങ്കി ആറ്റിലൂരി സംവിധാനത്തിൽ ദിപാവലിറിലീസായി ഒക്ടോബര് 31നു തീയേറ്ററിലേക്ക് ചിത്രമാണ് ലക്കി ഭാസ്‌ക്കർ. 80കളിൽ കഥപറയുന്ന ചിത്രം കോടീശ്വരനാകുന്ന ഒരു ബാങ്ക് ഉദോഗസ്ഥനെ ചുറ്റിപ്പറ്റിയുള്ളതാണ്. മീനാക്ഷി ചൗദരിയയാണ് ചിത്രത്തിലെ നായിക. ജി വി പ്രകാശാണ് ചിത്രത്തിലെ സംഗീത സംവിധായകൻ. തെലുങ്കിന് പുറമെ മലയാളം, തമിഴ് , കന്നഡ ഹിന്ദി എന്നി ഭാഷകളിലും ചിത്രം എത്തുന്നുണ്ട്,

Tags:    

Similar News