'ബിഗ് ബി ബാലയായി തിരിച്ചെത്തും'; വിവാദങ്ങൾക്കും വിവാഹത്തിനും ശേഷം കൊച്ചിയോടു വിടപറഞ്ഞു നടൻ ബാല

പുതിയ വീടിന്റെ വീഡിയോ സാമൂഹ്യമധ്യമങ്ങളിലൂടെ പങ്കുവെച്ചു നടൻ ബാല

Update: 2024-11-21 07:33 GMT

വിവാദങ്ങൾക്കും വിവാഹത്തിനും ശേഷം നടൻ ബാല കൊച്ചി വിട്ടു പുതിയ സ്ഥലത്തേയ്ക്ക് താമസം മാറി. പുതിയ വീടിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ ബാല പങ്കുവെച്ചിരിക്കുകയാണ്. മാറ്റം എങ്ങോട്ടാണെന്ന് പറഞ്ഞിട്ടില്ലായെങ്കിലും, വൈക്കത്താണ് പുതിയ വീട് എന്നാണ് സൂചന. ബാലയും ഭാര്യ കോകിലയും വിലക്കു കൊളുത്തി വീട്ടിലേയ്ക്ക് പ്രവേശിക്കുന്നതും, പാല് കാച്ചുന്നതുമായ ദൃശ്യങ്ങൾ വിഡിയോയിൽ കാണാം.

''ദൈവം ഞങ്ങളോടൊപ്പം ഉണ്ട്.

ബിഗ് ബി ബലിയായി തിരിച്ചു വരും, കൊച്ചി വിട്ടെങ്കിലും നിങ്ങളുടെ ഹൃദയത്തിൽ ഞാൻ കാണുമെന്നു വിശ്വസിക്കുന്നു '' എന്നാണ് പങ്കുവെച്ച വീഡിയോയ്ക്ക് ബാല നൽകിയ അടിക്കുറിപ്പ്.

വെസ്റ്റേൺ ആർക്കിടെക്ചറിൽ പണി കഴിപ്പിച്ച വീട് കായൽ കരയിലാണ് സ്ഥിതി ചെയ്യുന്നത്. അതേസമയം ബാ ഉടനെ ഷൂട്ട് ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിന് അനുയോജ്യമായ വീടാണ് വാങ്ങിയായതെന്നു വീഡിയോയിലൂടെ വെളിപ്പെടുത്തുണ്ട്. കൊച്ചിയിൽ നിന്ന് വീട് മാറുന്നതിനെ പറ്റി നേരത്തെ സാമൂഹ്യമാധ്യമങ്ങളിലൂടെ ബാല പങ്കുവെച്ചിരുന്നു.

ഒക്ടോബർ 23ന് ആയിരുന്നു ബന്ധു കൂടിയായ കോകിലയുമായുള്ള ബാലയുടെ മൂന്നാമത്തെ വിവാഹം. കുട്ടികാലം മുതലെ ബാലയെ സ്നേഹിച്ച ആളായിരുന്നു കോകിലയെന്നും , അത് അറിഞ്ഞപ്പോൾ താൻ ഞെട്ടിയെന്നും, അതിനാൽ ആണ് കോകിലയെ വിവാഹം ചെയ്തതെന്നുമാണ് ബാല വെളിപ്പെടുത്തിയത്. വിവാഹ ശേഷം കോകില ഗർഭിണി ആണെന്നാണ് കാര്യവും ബാല വെളിപ്പെടുത്തിയിരുന്നു.

ഏതാനും നാളുകൾക്കും മുൻപായിരുന്നു ബാലയും ആദ്യ ഭാര്യയുമായിരുന്ന അമൃത സുരേഷും തമ്മിൽ തുറന്ന വാക് പോരുകൾ നടന്നത്. അതിനു ശേഷം അമൃത ബാലയ്‌ക്കെതിരെനൽകിയ പരാതിയിൽ പോലീസ് അറെസ്റ് ചെയ്തിരുന്നു. ഈ വിവാദങ്ങൾക്ക് ഒടുവിലായിരുന്നു കോകിലയുമായുള്ള വിവാഹം.

Tags:    

Similar News