വരാനിരിക്കുന്നത് വമ്പൻ ചിത്രം തന്നെ : ധനുഷ് ചിത്രം രായന്റെ പുതിയ അപ്ഡേറ്റ്
എസ് ജെ സൂര്യയാണ് ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത്
തമിഴ് സിനിമയുടെ വർഷത്തിന്റെ ആദ്യ പകുതി പരിശോധിക്കുമ്പോൾ വലിയ രീതിയിലുള്ള ഒരു നേട്ടമുണ്ടാക്കാൻ തമിഴ് സിനിമയ്‌ക്കായിരുന്നില്ല. അരമനൈ 4 മാത്രമാണ് ഒരു പരുതി വരെ തമിഴ് സിനിമയെ പിടിച്ചു നിർത്തിയത്. എന്നാൽ രണ്ടാം പകുതിയിലേക്കു വന്നപ്പോൾ തമിഴ് സിനിമ തന്റെ പഴയ പ്രതാപം തിരിച്ചു പിടിക്കുന്ന അവസ്ഥ കാണാൻ സാധിക്കുന്നു. വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായി എത്തിയ മഹാരാജായിൽ അതിനു തുടക്കമിട്ടു. ഇനി വരാനിരിക്കുന്ന ഇന്ത്യൻ 2, വിടാ മുയർച്ചി, വിജ്യിയുടെ ഗോട്ട്. അതിൽ ഒന്നാണ് ധനുഷ് നായകനായി വേഷമിട്ട് വരാനിരിക്കുന്ന രായൻ.
സംവിധായകനായും നടനായും ധനുഷ് എത്തുന്ന ചിത്രം രായനില്‍ വലിയ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക്. എന്നാൽ ജൂലൈ 26 റിലീസ് ചെയ്യുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ ഗോകുലം മൂവീസ് ചിത്രം തിയറ്ററുകളില്‍ വിതരണത്തിന് എത്തിക്കുന്നുവെന്നും ചെന്നൈയില്‍ ആറിനായിരിക്കും ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് എന്നുമാണ് റിപ്പോര്‍ട്ട്.
മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിത്രം എ സർട്ടിഫിക്കറ്റ് ആയതുകൊണ്ട് തന്നെ പടത്തിൽ നല്ല രീതിയിൽ ഉള്ള വയലൻസ് ഉണ്ടാകും എന്ന് തന്നെ പ്രതീക്ഷിക്കാം.