അച്ഛൻ എന്നാൽ പഞ്ചാബി ഹൗസിലെ രാമനെപ്പോലെ നിൽക്കാൻ സാധിക്കില്ലലോ,അതാണ് കേസ് കൊടുക്കാൻ പ്രധാന കാരണം: അർജുൻ അശോകൻ
നടൻ ഹരിശ്രീ അശോകന്റെ വീടിന്റെ നിർമ്മാണത്തിൽ പിഴവ് ഉണ്ടായതിനെ തുടർന്ന് നിർമ്മാണ കമ്പിനിക്കെതിരെ നൽകിയ പരാതിയിൽ എറണാകുളം ജില്ലാ ഉപഭോക്ത കോടതിയിൽ കേസ് നടന്നിരുന്നു. 'പഞ്ചാബി ഹൗസ്' എന്ന് പേരിട്ടിരിക്കുന്ന വീടിന്റെ നിർമ്മാണത്തിൽ പിഴവ് പറ്റിയെന്നു കോടതിയിൽ തെളിയുകയും നടൻ ഹരിശ്രീ അശോകന് 17.8 3 ലക്ഷം രൂപ നൽകണമെന്ന് കോടതി വിധിച്ചതും കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയിൽ നിറഞ്ഞിരുന്നു. ഈ കേസുമായി ബന്ധപെട്ടു സംസാരിച്ചിരിക്കുകയാണ് നടൻ അർജുൻ അശോകൻ. ആനന്ദ് ശ്രീബാല എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനിടെ നൽകിയ അഭിമുഖത്തിലാണ് അർജുൻ അശോകൻ ഈ കാര്യം പങ്കുവെച്ചത്.
''എല്ലാ മനുഷ്യരുടെയും ഒരുപാട് നാളത്തെ ആഗ്രഹമാണ് ഒരു വീട്. അച്ഛന്റെ 'അമ്മ മരിക്കുന്നതിന് മുന്നെയാണ് വീടിന്റെ പണി പൂർത്തിയായത്. എന്നാൽ എത്രയും നാൾ സിനിമയിൽ ജോലി ചെയ്തുണ്ടാക്കിയ വീട്ടിൽ കിടക്കാൻ സാധിക്കാത്തനത്തിന്റെ വിഷമം അച്ഛന് ഉണ്ടായിരുന്നു. വീട്ടിൽ അത്ര ദേഷ്യക്കാരനൊന്നുമല്ല അച്ഛൻ എന്നാൽ പഞ്ചാബി ഹൗസിലെ രാമനെപ്പോലെ നിൽക്കാൻ സാധിക്കില്ലലോ. കേസ് കൊടുക്കാൻ പ്രധാന കാരണം ഞങ്ങളുടെ കയ്യിൽ അത്ര പണം ഇല്ലാത്തതുകൊണ്ടാണ്. വീടിനു അങ്ങനെ സംഭവിച്ചപ്പോൾ അത് റിപ്പയർ ചെയ്യാനുള്ള പണം എന്റെ കയ്യിലും അച്ഛന്റെ കയ്യിലും ഇല്ലായിരുന്നു. അന്ന് ഒരു പണി തന്നതുകൊണ്ടാണ് കേസ് കൊടുത്തത്. കൊച്ചിന് ഓടി കളിക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു . പിന്നീട് ഞാൻ മെച്ചപ്പെട്ട രീതിയിലേക്ക് വന്നപ്പോഴും അച്ഛൻ അത് നന്നാക്കാൻ സമ്മതിച്ചില്ല''. അർജുൻ അശോകൻ പറയുന്നു.
പഞ്ചാബി ഹൗസിന്റെ പണി പൂർത്തിയായ ശേഷമായിരുന്നു വീടിന്റെ ടൈൽ പൊട്ടി പൊളിയുകയും നടക്കാൻ പോലും പറ്റാത്ത അവസ്ഥ ഉണ്ടാകുന്നത് . പിന്നാലെ വെള്ളവും മണലും പുറത്തു വരാനും കബോർഡുകളടക്കം ദ്രവിച്ചുപോകുന്ന അവസ്ഥയിലേക്ക് എത്തുകയായിരുന്നു. ഇതേത്തുടർന്നാണ് നിർമ്മാതാക്കൾക്കെതിരെ കേസ് നൽകിയത്.