സിനിമ ആരാധകരെ ശാന്തരാകുവിൻ.....'വാടി വാസൽ 2025ൽ റിലീസിന് ഒരുങ്ങുന്നു': ജി വി പ്രകാശ്

ചിത്രത്തിൽ നിന്ന് ജി വി പ്രകാശ് പിന്മാറിയെന്നുമുള്ള അഭ്യൂഹങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു

Update: 2024-11-04 08:54 GMT

സിനിമ ആരാധകർ ഏറെ നാളുകളായി കാത്തിരിക്കുന്ന സൂര്യയുടെ വാടി വാസലിന്റെ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംഗീത സംവിധായകനായ ജി വി പ്രകാശ്. ചിത്രത്തിന്റെ സംഗീതം തമിഴ് സിനിമകളിൽ ഇതുവരെ കാണാത്തതും എന്നാൽ വെത്യസ്തവുമായതാരിക്കുമെന്ന് ഏറ്റവും പുതിയ അഭിമുഖത്തിൽ ജി വി പ്രകാശ് പറയുന്നു. ചിത്രത്തിൽ വളരെ ശക്തമായ സംഗീതമാണ് ഉള്ളത്. കൂടാതെ നടൻ സൂര്യയും സംവിധായകൻ വെട്രിമാരനും തമ്മിലുള്ള കോമ്പിനേഷനും വളരെ മികച്ചതാണ്. എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന ഒരു ചിത്രമായിരിക്കും ഇരുവരും തമ്മിലുള്ളതെന്നും, ചിത്രം 2025ൽ റിലീസ് ആകുമെന്നും ജി വി പ്രകാശ് അഭിമുഖത്തിൽ പറയുന്നു.

സൂര്യയെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വാടി വാസൽ'. 2022ൽ പ്രഖ്യാപിച്ച ചിത്രം വെട്രിമാരനുമായുള്ള സൂര്യയുടെ ആദ്യത്തെ ചിത്രമാണ്. തമിഴ്നാട്ടിലെ മാട്ടുപ്പൊങ്കൽ ദിനത്തിൽ സംഘടിപ്പിക്കുന്ന പുരാതനമായ കായിക ഉത്സവമായ ജെല്ലിക്കെട്ടാണ് ചിത്രത്തിലെ പ്രധാന പ്രേമേയം. വാടി വാസലിൽ അഭിനയിക്കാൻ സൂര്യ ജെല്ലിക്കെട്ട് പരിശീലനം എടുത്തിരുന്നു. ചിത്രീകരണത്തിനായി ഉപയോഗിച്ച കാളയെ സൂര്യ ദത്തെടുത്തു എന്നത് നേരത്തെ വർത്തയായതായിരുന്നു. വാദി വാസലിൽ സൂര്യ ഇരട്ട വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രഖ്യാപിച്ചതുമുതൽ സിനിമപ്രേമികളും ആരാധകരും കാത്തിരിക്കുന്ന വാടിവാസൽ, ചിത്രീകരണം നീളുന്നതുകാരണം ചിത്രം ഉപേക്ഷിച്ചെന്നും, ജി വി പ്രകാശ് സംഗീത സംവിധാനത്തിൽ നിന്ന് പിന്മാറിയെന്നുമുള്ള അഭ്യൂഹങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. സൂര്യ ചിത്രത്തിൽ നിന്ന് പിന്മാറിയെന്നും വാദങ്ങൾ ഉയർന്നിരുന്നു.

സൂരി , വിജയ് സേതുപതി, മഞ്ജു വാര്യർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന വിടുതലൈ പാർട്ട് 2 ന്റെ ചിത്രീകരണ തിരക്കുകളിലായിരുന്നു വെട്രിമാരൻ. ചിത്രം ഈ വര്ഷം ഡിസംബറിൽ പുറത്തിറങ്ങും. അതേസമയം കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിൽ 'സൂര്യ 44' കൂടാതെ ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ 'സൂര്യ 45' ആണ് എന്നിവയാണ് സൂര്യയുടെ അടുത്തതായി വരാൻ പോകുന്ന ചിത്രങ്ങൾ.

Tags:    

Similar News