എമ്പുരാനിൽ മോഹൻലാലുമായി കോമ്പിനേഷൻ സീൻ ; ജതിൻ രാം ദാസ് എന്ന ദൈവപുത്രൻ എത്തി

Update: 2025-02-25 11:47 GMT

മലയാളി പ്രേക്ഷകർ ഒരുപാട് ആവേശത്തോടെ കാത്തിരിക്കുന്ന  എമ്പുരാനിലെ ടോവിനോ തോമസിന്റെ കഥാപാത്രം എത്തിയിരിക്കുകയാണ്. ടൊവിനോ തോമസിന്റെ ജന്മദിനത്തോടനുബന്ധിച്ച് എമ്പുരാനിലെ നടന്റെ ക്യാരക്റ്റർ പോസ്റ്റർ മുൻപ് റിലീസ് ചെയ്തിരുന്നു. ലൂസിഫറിൽ ജതിൻ രാം ദാസ് എന്ന കഥാപാത്രമായി താരം മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഇപ്പോൾ ചിത്രത്തിലെ നാലാമത്തെ കഥാപാത്രമായി ടോവിനോയുടെ കഥാപാത്രത്തിന്റെ വിഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്.

ലൂസിഫറിൽ ഒരു പ്രധാന കഥാപാത്രമായ രാം ദാസ് എന്ന കഥാപാത്രത്തിന്റെ മകനായി ആയിരുന്നു ടോവിനോ എത്തിയത്. സിനിമയുടെ അവസാന ഭഗത് വളരെ കുറച്ചു രംഗങ്ങൾ മഥാര്തമായിരുന്നു ടോവിനോയ്ക്ക് ഉണ്ടായിരുന്നത്. എന്നാൽ അതിൽ തന്നെ സ്റ്റേജിൽ പ്രസംഗിക്കുന്ന ടോവിനോയുടെ സീൻ വളരെ ഹിറ്റ് ആയിരുന്നു. എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് ഏറ്റവും കൂടുതൽ ഇമ്പാക്റ്റ് ഈ കഥാപാത്രം ഉണ്ടാക്കിയിരുന്നു. എന്നാൽ ലുസിഫെറിൽ മോഹൻലാലുമായി ഒന്നിച്ചുള്ള സീൻ താരത്തിന് ഇല്ലായിരുന്നു. ഈ വിഷമത്തിൽ വലിയൊരു മാറ്റവുമായി ആണ് കഥാപാത്ര വിഡിയോയിൽ ടോവിനോ എത്തുന്നത്. എമ്പുരാനിൽ മോഹൻലാലുമായി തനിക്ക് കോമ്പിനേഷൻ സീൻ ഉണ്ടെന്ന് ടൊവിനോ തോമസ്.

എമ്പുരാനിൽ ജതിൻ രാംദാസിന്റെ കഥാപാത്രത്തെ എങ്ങനെയാവും ഡെവലപ്പ് ചെയ്യുക എന്ന് വളരെ കൗതുകമുണ്ടായിരുന്നു. സ്ക്രിപ്റ്റ് വായിച്ചപ്പോൾ ആ കൗതുകം വർധിച്ചു. കാരണം ആദ്യ ഭാഗത്തേക്കാൾ വല്യ ക്യാരക്റ്റർ ആർക്ക് എമ്പുരാനിൽ ജതിന്റെ കഥാപാത്രത്തിനുണ്ട്. ഞാൻ ഏറ്റവും കൂടുതൽ വേദികളിൽ പറഞ്ഞിട്ടുള്ള ഡയലോഗ്, ലൂസിഫറിലെ, “മുണ്ടുടുക്കാനും അറിയാം ആവശ്യം വന്നാൽ അത് മടക്കി കുത്താനും അറിയാം ” എന്ന ഡയലോഗാണ്” .അത്രയും വിസിബിലിറ്റിയും റീച്ചും തന്ന കഥാപാത്രമായിരുന്നു അത്. ഷ്ട്രീയത്തിൽ താൽപ്പര്യമില്ലാത്ത ഒരു ചെറുപ്പക്കാരൻ, ഒരു രാഷ്ട്രീയ നേതാവിന്റെ മകൻ.അവൻ എങ്ങനെ ഒരു രാഷ്ട്രീയക്കാരനായി മാറുന്നു എന്നും സിനിമയുടെ അവസാനത്തോടെ മുഖ്യമന്ത്രിയായിട്ടാണ് ആ സിനിമ അവസാനിക്കുന്നത്....''

ടൊവിനോ തോമസ് പറയുന്നു.

ദൈവപുത്രൻ വരട്ടെ '' എന്ന ക്യാപ്ഷനോടെയാണ് ടോവിനോയുടെ കഥാപാത്രത്തിന്റെ പോസ്റ്റർ ആദ്യം എത്തിയത്.  ചിത്രത്തിലെ മൂന്ന് കഥാപാത്രങ്ങളുടെ പോസ്റ്റർ കൂടെയാണ് ഇനി എത്താൻ ഉള്ളത്.

Tags:    

Similar News