പകർപ്പവകാശ തർക്കം ; ധനുഷിന് അനുകൂലമായി, നെറ്റ്ഫ്ലിക്‌സ് ഇന്ത്യയുടെ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

ധനുഷിന്റെ ഹർജിയിൽ ഫെബ്രുവരി അഞ്ചിന് ഹൈക്കോടതി വാദം കേൾക്കും. ;

Update: 2025-01-28 09:51 GMT

നടി നയൻതാരയ്‌ക്കെതിരായ ധനുഷിൻ്റെ പകർപ്പവകാശ കേസ് തള്ളണമെന്ന നെറ്റ്ഫ്ലിക്‌സ് ഇന്ത്യയുടെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. പകർപ്പവകാശ നിയമം ലംഘിച്ചെന്ന് ആരോപിച്ചാണ് ധനുഷ് ഹർജി നൽകിയത്.

2015ൽ ധനുഷ് നിർമ്മിച്ച നാനും റൗഡി താൻ എന്ന ചിത്രത്തിലെ അണിയറ ദൃശ്യങ്ങൾ അനുവാദം ഇല്ലാതെ നയൻതാരയുടെ നെറ്റ്ഫ്ലിക്സ് ഡോകുമെന്ററിയായ നയൻ‌താര ; ബീയോണ്ട് ദി ഫെയറി ടെയിലിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനെതിരെ കഴിഞ്ഞ വർഷം നവംബറിൽ പകർപ്പവകാശ ലംഘനം ചൂണ്ടികാട്ടി നയൻതാരയ്ക്കും ഭർത്താവ് വിഗ്നേഷ് ശിവനും അവരുടെ പ്രൊഡക്ഷൻ ഹൗസായ റൗഡി പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനും എതിരെ ധനുഷ് മദ്രാസ് ഹൈക്കോടതയെ സമീപിച്ചത്. അതോടൊപ്പം നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യയിലെ ഉള്ളടക്കങ്ങൾ നോക്കുന്ന മുംബൈ ആസ്ഥാനമായുള്ള സ്ഥാപനമായ ലോസ് ഗാറ്റോസ് പ്രൊഡക്ഷൻ സർവീസസ് ഇന്ത്യക്കെതിരെയും കേസ് എടുക്കണമെന്ന് ധനുഷിന്റെ ഹർജിയിൽ പറഞ്ഞിരുന്നു. ഇതോടെ നെറ്റ്ഫ്ലിക്സ് ഇന്ത്യ മറ്റൊരു ഹർജി കൂടി നൽകി. ഈ കേസ് മദ്രാസ് ഹൈക്കോടതി പരി​ഗണിക്കാൻ പാടില്ല. കാരണം നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ആസ്ഥാനം മുംബൈ ആണ്. ധനുഷിന്റെ കമ്പനിയുടെ ആസ്ഥാനം കാഞ്ചീപുരം ആണ്. അതുകൊണ്ട് കാഞ്ചീപുരം കോടതിയിലോ മുംബൈയിലോ കേസ് മാറ്റണം എന്നായിരുന്നു ധനുഷിന്റെ ഹർജി. കൂടാതെ നാനും റൗഡി താൻ എന്ന സിനിമയുടെ ഷൂട്ടിംഗ് നടന്നതും ചെന്നൈയിലും,പോണ്ടിച്ചേരിയിലുമായി ആണ്. സിനിമയിൽ അഭിനയിക്കുന്ന സമയം ധനുഷിന്റെ നിർമ്മാണ കമ്പിനിയായ വണ്ടർബാർ ഫിലിംസുമായി നയൻതാര ഒപ്പുവെച്ച കരാറിൽ സിനിമയില്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളും ഹെയര്‍ സ്റ്റൈല്‍ അടക്കമുള്ള കാര്യങ്ങള്‍ പകര്‍പ്പവകാശത്തിന്‍റെ പരിതിയില്‍ വരുമെന്നും ധനുഷിന്റെ വക്കീൽ വാദിച്ചിരുന്നു.

ഇതോടെ ധനുഷിന്റെ ഹർജി പരിഗണിക്കരുതെന്ന നെറ്റ്ഫ്ലിക്സിന്റെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളിയിരിക്കുകയാണ്. ധനുഷിന്റെ ഹർജിയിൽ ഫെബ്രുവരി അഞ്ചിന് ഹൈക്കോടതി വാദം കേൾക്കും. 

Tags:    

Similar News