ദേവര രണ്ടാം ഭാഗം: രൺവീർ സിങ് അല്ലെങ്കിൽ രൺവീർ കപൂർ മറ്റൊരു പ്രധാന വേഷത്തിൽ എത്തുമോ?

Update: 2024-10-10 10:54 GMT

സംവിധയകാൻ കോർട്ടാല ശിവ ജൂനിയർ എൻടിആർ നായകനായ ദേവരാ :പാർട്ട് 1 ന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം ചിത്രീകരിക്കാൻ ഒരുങ്ങുന്നു. ചിത്രത്തിന്റെ വിജയത്തിന് ശേഷം ആരാധകർ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ്. കോർട്ടാല ശിവ ഒരു അഭിമുഖത്തിലാണ് രണ്ടാം ഭാഗവുമായുള്ള വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം, ഭാഗത്തിൽ ക്യാമിയോ ആയി ഏതെങ്കിലും താരം എത്തുമോ എന്ന ചോദിച്ചപ്പോൾ , 'ഉണ്ട്,പക്ഷെ ചിത്രത്തിൽ അതൊരു ക്യാമിയോ അരിക്കില്ല. മറ്റൊരു പ്രധാന വേഷമായിരിക്കും .ഉടൻ തന്നെ അതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വരും' എന്നാണ് ശിവ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലേക്ക് ഒരു താരത്തിന്റെ പേര് പറയാമോ എന്ന ചോദിക്കുമ്പോൾ, രൺവീർ സിംഗ് അല്ലെങ്കിൽ രൺവീർ കപൂർ ആയിരിക്കും മറ്റൊരു പ്രധാന വേഷത്തിൽ എത്തുക എന്നും സംവിധയകൻ പറഞ്ഞു. തമിഴ് സിനിമയിൽ നിന്നോ തെലുങ്ക് സിനിമയിൽ നിന്നോ ഒരു താരത്തിന്റെ പേര് പറയാൻ സാധിക്കില്ല. ഏതെങ്കിലും ഒരു താരത്തിന്റെ പേര് പറഞ്ഞാൽ പിന്നീട് അത് സിനിമയെ കുറിച്ച് ഒരുപാട് ധാരണകൾ ഉണ്ടാക്കുമെന്നും സംവിധായകൻ പറയുന്നു. എന്നാൽ ഔദ്യോഗികമായി ഇതുവരെയും ഒരു താരത്തിനെയും തീരുമാനിച്ചിട്ടില്ല.

ആക്ഷൻ എന്റെർറ്റൈനർ ജേർണറിൽ എത്തിയ ചിത്രം തെലുങ്ക് , ഹിന്ദി വിപണികളിൽ മികച്ച പ്രകടമായിരുന്നു കാഴ്ചവെച്ചത്. ജാൻവി കപൂറായിരുന്നു ചിത്രത്തിലെ നായിക. സൈഫ് അലി ഖാനായിരുന്നു ചിത്രത്തിലെ വില്ലൻ വേഷം ചെയ്തത്. ജാൻവിയുടെയും സൈഫ് അലി ഖാന്റെയും ആദ്യ തെലുങ്ക് ചിത്രം കൂടെയായിരുന്നു ദേവര.

Tags:    

Similar News