അതിരുകടന്ന് ദേവവര ആഘോഷങ്ങൾ....
ജൂനിയർ എൻടിആറിന്റെ ഏറ്റവും പുതിയ ചിത്രമായ ദേവര പാർട്ട് 1-ന്റെ റിലീസ് ദിനമായ ഇന്ന് തിയേറ്ററിൽ അതിരു കടന്ന ആഘോഷങ്ങളാണ് ആരാധകർ നടത്തുന്നത്. വമ്പൻ ഹൈപ്പിൽ പാൻ ഇന്ത്യ റിലീസ് നടത്തിയ ചിത്രത്തിനു മികച്ച അഭിപ്രായമാണ് എങ്ങുനിന്നും ലഭിക്കുന്നത്. ഇതിന്റെ ഭാഗമായി നടക്കുന്ന ആഘോഷങ്ങളാണ് വൻ അപകടങ്ങൾ ഉണ്ടാകുന്നത്. സിനിമ കണ്ടിറങ്ങിയ ആരാധകർ പടക്കങ്ങൾ പൊട്ടിച്ചു ആഘോഷിച്ചതിനിടെ
ജൂനിയർ എൻടിആറിൻ്റെ കൂറ്റൻ കട്ട് ഔട്ട് കത്തുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എങ്ങും. ഹൈദരാബാദിലെ ആർടിസി എക്സ് റോഡിലെ സുദർശൻ തിയേറ്റർ പരിസരത്ത് ആരാധകർ ആഘോഷിക്കുന്നതിനിടെയാണ് എൻടിആറിൻ്റെ കട്ട് ഔട്ടിന് തീപിടിക്കുകയും ഉടൻ തന്നെ കത്തിനശിക്കുകയും ചെയ്തത്. അഗ്നിശമനസേന ഉടൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതിനാൽ ഈ അപകടത്തിൽ ആർക്കും പരിക്കില്ല.
കട്ടൗട്ടിലെ മാലകൾക്കിടയിൽ കെട്ടിയ പടക്കങ്ങൾക്ക് തീ ആളിക്കത്തിച്ചതാണ് തീപിടിക്കാൻ കാരണമായതെന്നാണ് റിപ്പോർട്ട്. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാക്കുകയാണ്. സിനിമയുടെ റിലീസിന് മുന്നേ ആടിനെ വെട്ടിയുള്ള ആഘോഷങ്ങളും എൻടിആറിൻ്റെ കൂറ്റൻ കട്ടൗട്ടിൽ രക്തവും പാലും ഒഴിച്ച് ആരാധകർ കുലുക്കം സൃഷ്ടിച്ചതാണ് സോഷ്യൽ മീഡിയയിൽ വൈറലായ മറ്റൊരു വീഡിയോ കഴിഞ്ഞ വർഷം ജൂനിയർ എൻടിആറിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർ ആടിനെ വെട്ടി ആഘോഷിച്ച വാർത്ത വൈറൽ ആയിരുന്നു. മച്ചിലിപട്ടണത്തെ ഒരു തിയേറ്ററിലെ RRR-ലെ താരത്തിൻ്റെ ബാനറിൽ രണ്ട് ആടുകളെ കൊല്ലുകയും അവയുടെ രക്തം ഒഴിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ ഭാഗ്യത്തിനു വേണ്ടിയാണ് ആടിനെ ബലികൊടുക്കുന്നത് എന്നായിരുന്നു അവരുടെ മറുപടി. ഇതിൽ ഒൻപതു പേരെ പോലീസ് അന്ന് അറസ്റ്റ് ചെയ്തിരുന്നു.
6 വർഷത്തിനു ശേഷമാണു ജൂനിയർ എൻടിആറിന്റെ ഒരു സോളോ ചിത്രം ഇറങ്ങുന്നത്. ചിത്രത്തിൽ ഇരട്ട വേഷത്തിൽ എത്തുന്ന ജൂനിയർ എൻടിആറിന്റെ വില്ലനായി എത്തുന്നത് ബോളിവുഡ് താരം സെയ്ഫ് അലി ഖാനാണ്. ജാൻവി കപൂറാണു നായിക. ഇരുവരുടെയും ആദ്യ തെലുങ്കു ചിത്രമാണ് ദേവര. 60 കോടി പ്രീ-സെയിൽ ചിത്രം ഇന്ത്യയിൽ നേടിയിരുന്നു. 2 മില്യൺ ആണ് നോർത്ത് അമേരിക്കയിൽ നിന്ന് ചിത്രം നേടിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ വെയ്ഫാറർ ഫിലിംസാണ് ചിത്രത്തിന്റെ മലയാള വിതരണം നേടിയിരിക്കുന്നത്.