ബോക്സിങ് പരിശീലകനായി ധനുഷ്? ഇഡലി കടയിൽ അരുൺ വിജയും

Update: 2025-02-02 09:22 GMT

ധനുഷ് നായകനാകുന്ന പുതിയ ചിത്രമാണ് ഇഡലി കടായ്. ധനുഷ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും. ധനുഷിനൊപ്പം രാജ് കിരൺ പ്രധന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ പുതിയൊരു അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിൽ നടൻ അരുൺ വിജയ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. താരം ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, ഇപ്പോൾ അത് സ്ഥിരീകരിച്ചിരിക്കുകയാണ്. ബോക്സറുടെ വേഷത്തിൽ റിങ്ങിൽ ഇരിക്കുന്ന അരുൺ വിജയ്‌ക്കൊപ്പം ധനുഷ് നിൽക്കുന്ന പോസ്റ്റർ ആണ് പുറത്തു വന്നിരിക്കുന്നത്. ചിത്രത്തിൽ ധനുഷ് പരിശീലകനാനോ എന്ന് തോന്നിക്കുന്ന വിധമാണ് പുതിയ പോസ്റ്റർ.

പാ പാണ്ടി, രായാൻ, നീക്ക് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ധനുഷിൻ്റെ നാലാമത്തെ സംവിധാന സംരംഭമാണ് ഇഡ്‌ലി കടൈ. ധനുഷും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഒരു ഫീൽ ഗുഡ് ഡ്രാമയാണെന്നാണ് സൂചന. നിത്യ മേനോൻ ആണ് ചിത്രത്തിലെ നായിക.

നിത്യ മേനോൻ, അരുൺ വിജയ് എന്നിവരെ കൂടാതെ, ശാലിനി പാണ്ഡെ, പ്രകാശ് രാജ്, രാജ് കിരൺ തുടങ്ങി നിരവധി അഭിനേതാക്കളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബാല സംവിധാനം ചെയ്ത വനങ്ങാൻ എന്ന ചിത്രത്തിലാണ് അരുൺ വിജയ് അവസാനമായി അഭിനയിച്ചത്. ആദ്യം സൂര്യയെ നായകനാക്കി നിശ്ചയിച്ചിരുന്ന ചിത്രം പിന്നീട് തിരക്കഥയിലെ മാറ്റങ്ങൾ കാരണം അരുണിൻ്റെ കൈകളിലെത്തുകയായിരുന്നു

നാഗാർജുന അക്കിനേനിയും രശ്മിക മന്ദാനയും ഒരുമിച്ച് അഭിനയിക്കുന്ന കുബേര എന്ന ചിത്രത്തിലാണ് ധനുഷ് അടുത്തതായി അഭിനയിക്കുന്ന ചിത്രം . സംവിധായകരായ രാജ്കുമാർ പെരിയസാമി, വെട്രിമാരൻ എന്നിവരുമൊത്തുള്ള വരാനിരിക്കുന്ന പ്രോജക്റ്റുകളും താരത്തിനുണ്ട്.

Tags:    

Similar News