ആരാധകൻ നൽകിയ പൂക്കൾ നിഷേധിച്ച് ദുൽഖറിന്റെ ഭാര്യ അമാൽ സൂഫിയ

Update: 2024-11-19 12:06 GMT

കഴിഞ്ഞ ദിവസം ഹൈദരാബാദ് എയർപോർട്ടിൽ എത്തിയ ദുൽഖർ സൽമാനെയും അമാൽ സൂഫിയയെയും ആരാധകർ വലിയ ആവേശത്തോടെയായിരുന്നു സ്വീകരിച്ചത്. ഐര്പോട്ടിനു പുറത്തേക്കിറങ്ങാൻ ദുൽഖർ സൽമാൻ മുന്നോട്ട് നടക്കുമ്പോൾ, അമാലിന് ഒരു ആരാധകൻ പൂക്കൾ നൽകാൻ ശ്രെമിച്ചു . എന്നാൽ അവർ അത് സന്തോഷത്തോടെ നിഷേധിക്കുകയായിരുന്നു. അമാലിന്റെ പ്രവർത്തി കണ്ടു ദുൽഖർ രസിക്കുകയൂം ചിരിക്കുകയും ചെയ്യുന്ന വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്.

ഏറ്റവും പുതിയ ചിത്രമായ ലക്കി ഭാസ്കറിന്റെ വിജയത്തിന്റെ ആവേശത്തിലാണ് ഇപ്പോൾ ദുൽഖർ സൽമാൻ. വെങ്കി അറ്റലൂരി സംവിധാനം ചെയ്ത ചിത്രം എപ്പോൾ 101 കോടിയിലേറെ നേടിയിരിക്കുകയാണ്. തമിഴ് ചിത്രമായ കാന്തയാണ് ദുൽഖറിന്റെ അടുത്ത ചിത്രം. നടൻ റാണാ ദഗുബട്ടിയാണ് ചിത്രം നിർമ്മിക്കുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം തമിഴ് സിനിമയുടെ ആദ്യ സൂപ്പർ സ്റ്റാറായ എം കെ ത്യാഗരാജ ഭാഗവതരുടെ വേഷമായിരിക്കും കാന്തയിൽ ദുൽഖർ സൽമാൻ അവതരിപ്പിക്കുക. ഭാഗവതരുടെ ജീവിത കഥയിൽ ലക്ഷ്മി കാന്തൻ എന്നയാളുടെ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ചിത്രത്തിനെ പറ്റിയുള്ള ഈ അഭ്യൂഹങ്ങളൊന്നും അണിയറ പ്രവർത്തകർ തുറന്നുപറഞ്ഞിട്ടില്ല. മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക.

അതേസമയം ആകാശം ലോ ഓക താരയാണ് തെലുങ്കിൽ ദുൽഖറിന്റെ അടുത്ത ചിത്രം . സായി പല്ലവിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. കലി എന്ന മലയാള ചിത്രത്തിന് ശേഷം സായി പല്ലവിയും ദുൽഖർ സൽമാനും ഒന്നിക്കുന്ന ചിത്രം കൂടെയാണ് ഇത്. കൂടാതെ മലയാളത്തിൽ 3 ചിത്രങ്ങളും ദുൽഖറിന്റേതായി ഒരുങ്ങുന്നുണ്ട്. 

Tags:    

Similar News