റെക്കോര്‍ഡ് തുകയ്‍ക്ക് എമ്പുരാന്റെ വിദേശത്തെ റൈറ്റ്‍സ്: ഇത് മലയാള സിനിമയെ ഞെട്ടിക്കും
പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ഒരു അപ്ഡേറ്റ് കിട്ടാൻ കാത്തിരിക്കുകയാണ് ആരാധകർ . ആദ്യ സംവിധാനത്തിൽ തന്നെ റെക്കോർഡുകൾ സൃഷ്‌ടിച്ച പ്രിത്വിരാജ് വീണ്ടും സംവിധാന തൊപ്പി അണിയുമ്പോൾ എങ്ങനെയായിരിക്കുമെന്ന് ആരാധകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിലെ മോഹൻലാലിന്റെ മാസ്സ് ആൻഡ് ക്ലാസ് ക്യാരക്റ്റർ ആയ അബ്രാം ഖുറേഷിയെ ഫാൻ ബോയ് എങ്ങനെ രണ്ടാം ഭാഗത്തിൽ എത്തിക്കുമെന്നുള്ള അഭ്യൂഹങ്ങളും ചർച്ചകളും ഒക്കെ ഇതിനിടയിൽ നടക്കുന്നുണ്ട്. എമ്പുരാനിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള വീഡിയോ അപ്ഡേറ്റ് എപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ശ്രെധ നേടുകയാണ്.
എപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ പ്രകാരം എമ്പുരാന്റെ വിദേശത്തെ റൈറ്റ്‍സ് വിറ്റുപോയിരിക്കുകയാണ്. റെക്കോര്‍ഡ് തുകയ്‍ക്ക് ഫാര്‍ ഫിലിംസാണ് ചിത്രത്തിന്റെ റൈറ്റ്സ് നേടിയിരിക്കുന്നത്. ഇതുവരെ മലയാള സിനിമയിൽ നേടിയതിനേക്കാള്‍ ഒരു വലിയ തുകയാണ് ചിത്രം നേടിയിരിക്കുന്നത്. സിനിമ മാര്‍ച്ച് 27ന് റിലീസാകുമ്പോള്‍ കേരളം മുഴുവൻ ആവേശത്തിലായിരിക്കുമെന്ന് ഉറപ്പാണ്. ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ആണ് 2019ൽ ലൂസിഫര്‍ നേടിയത്. വിദേശ രാജ്യങ്ങളിലടക്കം ചിത്രീകരണം നടന്നതിനാൽ ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് മനസിലാകുന്നത്.ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായി ടൊവിനോ തോമസ്, മഞ്ജു വാരിയർ, സാനിയ അയ്യപ്പൻ, പുറമെ സുരാജ് വെഞ്ഞാറമൂട്, മണികുട്ടൻ, കരോളിൻ കാസിയോൾ, സത്യജിത്, ശിവദാ, നൈല ഉഷ അങ്ങനെ നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്. മലയാളത്തിനു പുറത്തെയും താരങ്ങള്‍ മോഹൻലാല്‍ ചിത്രത്തില്‍ ഉണ്ടാകും എന്നതാണ് കഥാപാത്രങ്ങളുടെ വീഡിയോ അപ്ഡേറ്റിയിൽ നിന്നും ലഭിക്കുന്നത്.