എൻതിരൻ പകർപ്പവകാശ ലംഘനം : ഇരു കഥകളും സമാനതകൾ പങ്കിടുന്നതായി എഫ്‌ടിഐഐ പഠനം നടത്തി കണ്ടെത്തിയിരുന്നു
ശങ്കറിന്റെ 10.11 കോടി രൂപ വിലമതിക്കുന്ന സ്വത്ത് ഇഡി കണ്ടുകെട്ടുകയും കേസിൽ അറ്റാച്ച് ചെയ്യുകയും ചെയ്തു. എഴുത്തുകാരൻ അരൂർ തമിഴ്നാടൻ 2011-ൽ നൽകിയ പകർപ്പവകാശ ലംഘന പരാതിയെ തുടർന്നാണ് ED യുടെ നീക്കം.;
എൻതിരൻ പകർപ്പവകാശ ലംഘന കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ശങ്കർ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) നിരീക്ഷണത്തിന് വിധേയനായതായി.കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൻ്റെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരം ശങ്കറിന്റെ 10.11 കോടി രൂപ വിലമതിക്കുന്ന സ്വത്ത് ഇഡി കണ്ടുകെട്ടുകയും കേസിൽ അറ്റാച്ച് ചെയ്യുകയും ചെയ്തു.
2011-ൽ എൻതിരൻ എന്ന സിനിമയ്‌ക്കെതിരെ എഴുത്തുകാരൻ അരൂർ തമിഴ്നാടൻ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ പകർപ്പവകാശ ലംഘന പരാതിയെ തുടർന്നാണ് ED യുടെ നീക്കം. എന്തിരൻ്റെ കഥാ സന്ദർഭം ജിഗുബ എന്ന തൻ്റെ കഥയുമായി സാമ്യമുണ്ടെന്ന് എഴുത്തുകാരൻ അവകാശപ്പെടുകയും ശങ്കർ പകർപ്പവകാശ നിയമം ലംഘിച്ചതായി ആരോപിക്കുകയും ചെയ്തു.
എഴുത്തുകാരൻ്റെ പരാതിയെത്തുടർന്ന്, സിനിമയിൽ നിന്നുള്ള സംവിധായകന്റെ വരുമാനത്തിൻ്റെ സാമ്പത്തിക വശങ്ങൾ, കഥ , തിരക്കഥ, സംഭാഷണങ്ങൾ, സംവിധാനം എന്നിവ ഉൾപ്പെടെയുള്ള കേസിൽ ED അന്വേഷണം ആരംഭിച്ചു.
നേരത്തെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്‌ടിഐഐ) ഈ വിഷയത്തിൽ ഒരു സ്വതന്ത്ര പഠനം നടത്തിയിരുന്നു. രണ്ട് കഥകളും അതിന്റെ കഥാപാത്ര വികസനം, ആഖ്യാന ഘടന, തീമുകൾ എന്നിവയുൾപ്പെടെ സമാനതകൾ പങ്കിടുന്നതായി കണ്ടെത്തിയിരുന്നു.
രജനികാന്ത് നായകനായി എത്തി 2010-ൽ പുറത്തിറങ്ങിയ ചിത്രമാണ് എന്തിരൻ. ഐശ്വര്യ റായ് ആയിരുന്നു ചിത്രത്തിൽ നായികാകയിരുന്നത്. വസീഗരൻ എന്ന ശാസ്ത്രജ്ഞൻ ചിട്ടി എന്ന സ്വന്തം പ്രതിച്ഛായയിൽ ഒരു റോബോട്ടിനെ സൃഷ്ടിക്കുന്ന കഥയാണ് സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രം പറയുന്നത്. ചിത്രത്തിൻലെ ഗാനങ്ങളും ആക്ഷൻ സീനുകളും എല്ലാം വലിയ ഹിറ്റ് ആയിരുന്നു. 2018ൽ ചിത്രത്തിന്റെ സ്വീകാര്യത കണക്കിലെടുത്തു ചിത്രത്തിന്റെ രണ്ടാം ഭാഗം ഏന്തിവരാണ് 2.o എന്ന പേരിൽ എത്തിയിരുന്നു. ബോളിവുഡ് താരം അക്ഷയ് കുമാർ ആയിരുന്നു ചിത്രത്തിലെ വില്ലൻ.