ഫഹദ് ഫാസിൽ -ഇംതിയാസ് അലി ഹിന്ദി ചിത്രം 'ഇഡിയറ്റ്‌സ് ഓഫ് ഇസ്താംബുൾ'

Update: 2024-12-10 14:58 GMT

'പുഷ്പ 2: ദ റൂൾ' എന്ന ചിത്രത്തിൻ്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം, ഫഹദ് ഫാസിൽ ഇപ്പോൾ തൻ്റെ ആദ്യ ബോളിവുഡ് പ്രോജക്റ്റിനായി തയ്യാറെടുക്കുകയാണ്. ഇംതിയാസ് അലി ഫഹദ് ഫാസിൽ ചിത്രം നേരത്തെ മാധ്യമങ്ങളിൽ നിറഞ്ഞ വാർത്തയാണ്. എന്നാൽ ചിത്രത്തിനെ പറ്റിയുള്ള പുതിയ അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രത്തിന് 'ഇഡിയറ്റ്‌സ് ഓഫ് ഇസ്താംബുൾ' എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രം ഒരു പ്രണയകഥയാണ്. ട്രിപ്റ്റി ദിമ്രി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രണ്ട് പേരുടെ തുർക്കിയിലെ ഏറ്റവും വലിയ നഗരത്തിലേക്കുള്ള യാത്രയിലായതിനാൽ കഥയ്ക്ക് 'ഇഡിയറ്റ്‌സ് ഓഫ് ഇസ്താംബൂൾ' എന്ന തലക്കെട്ട് നൽകിയത് എന്നാണ് ഇംതിയാസ് അലി പറഞ്ഞത്. സിനിമയുടെ ഭൂരിഭാഗവും ഇന്ത്യയ്ക്ക് പുറമെ യൂറോപ്പിലായിരിക്കും ചിത്രീകരിക്കുക. ചിത്രത്തിൻ്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ഇതിനകം ആരംഭിച്ചതായും അറിയിച്ചു. അവസാനമായി പുറത്തിറങ്ങിയ അമർ സിംഗ് ചംകില മികച്ച അഭിപ്രായമാണ് നേടിയത് . 2024-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ദിൽജിത് ദോസഞ്ചും പരിനീതി ചോപ്രയും പ്രധാന വേഷങ്ങളിൽ എത്തിയത്.

Tags:    

Similar News