വ്യജ പ്രചാരണം അവസാനിപ്പിക്കണം, റഹ്മാൻ ലോകത്തിലെ ഏറ്റവും മികച്ച മനുഷ്യൻ: സൈറ ഭാനു

വ്യജ പ്രചാരണം നടത്തിവർക്കെതിരെ ആഞ്ഞടിച്ചു എ ആർ റഹ്മാൻ.

Update: 2024-11-24 11:17 GMT

29 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഭാര്യ സൈറ ബാനുവിൽ നിന്ന് വേർപിരിഞ്ഞതായി പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കെതിരെ സംഗീത സംവിധയാകൻ എ ആർ റഹ്മാൻ.വേർപിരിയൽ വാർത്തയിൽ വ്യജ പ്രചാരണം നടത്തിയ യൂട്യൂബ് ചാനലുകൾക്ക് എ ആർ റഹ്മാൻ നോട്ടീസ് അയച്ചു . ഉള്ളടക്കം 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യുമെന്നും ഇല്ലെങ്കിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും നോട്ടീസിൽ പറയുന്നു.

എ ആർ റഹ്മാനും പങ്കാളി സൈറ ഭാനുവും പിരിയുന്നു എന്ന വാർത്തയ്ക്കു പിന്നാലെ വിവിധ യൂട്യൂബ് ചാലുകളിൽ ഏതു സംബന്ധിച്ച വ്യജ വാർത്തകൾ നൽകിയിരുന്നു. എ ആർ റഹ്മാന്റെ മ്യൂസിക് ടീമിലെ ബേസിസ്റ്റായ മോഹിനി ഡെയുമായി ഉള്ള ബന്ധമാണ് ഇരുവരും പിരിയാൻ കാരണമെന്ന വാർത്തകളും പ്രചാരിച്ചിരുന്ന. മോഹിനി ഡേയ് തന്റെ ഭർത്താവുമായി വേർപിരിഞ്ഞ കാര്യം പങ്കുവെച്ചതിനു പിന്നാലെയാണ് ഇത്തരമൊരു ചർച്ചകൾ നടന്നത്. എന്നാൽ ഇതിനെതിരെ എ ആർ റഹ്മാന്റെ മകൻ അമീൻ സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു.

എന്നാൽ ഇത്തരം വ്യജ പ്രചാരങ്ങളും ചർച്ചകളും രൂക്ഷമായതിലാണ് എ ആർ റഹ്മാൻ നിയപരമായി നേരിടാൻ തീരുമാനിച്ചത്.

അതേസമയം എ ആർ റഹ്മാനെതിരായ വ്യജ പ്രചാരണം അവസാനിപ്പിക്കണമെന്നും, ചില ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് മുബൈയിലേക്ക് താമസം മാറ്റിയത്. അത് ഭേദമായാൽ തിരികെ ചെന്നൈയിലേയ്ക്ക് മടങ്ങി വരുമെന്നും ശബ്ദ സന്ദേശത്തിലൂടെ സൈറ ഭാനു മുഴുവൻ യൂട്യൂബർമാരോടും, തമിഴ് മാധ്യമങ്ങളോടും അഭ്യർത്ഥിക്കുന്നു. റഹ്മാൻ ഒരു രത്നമെന്നും, ലോകത്തിലെ ഏറ്റവും മികച്ച മനുഷ്യൻ ആണെന്നും സൈറ ഭാനു പറയുന്നു.

Tags:    

Similar News