പ്രായം കുറച്ച് പുത്തൻ ലുക്കിൽ നടൻ ഗണപതി

By :  Aiswarya S
Update: 2024-08-03 07:09 GMT

വിനോദയാത്ര എന്ന ചിത്രത്തിലെ പാലും പഴവും എന്ന പാട്ട് കേട്ടാൽ മലയാളികളുടെ മനസ്സിൽ ആദ്യമെത്തുക ഗണപതി എന്ന കുട്ടി താരമാണ്. എന്നാൽ നടനെ എത്ര വയസ്സുണ്ട് ? താരത്തിന്റെ പുതിയ ചിത്രങ്ങൾ കണ്ടപ്പോൾ ആരാധകർക്ക് ഒരു സംശയം.

1995 മാർച്ച് 15ന് ജനിച്ച ​ഗണപതിക്ക് പ്രായം 29 വയസ്സ് ഉണ്ട്. ബാലതാരമായാണ് ഗണപതി സിനിമയിലെത്തിയത്. മോഹൻലാലിന്റെ കൂടെ അഭിനയിച്ച ഒരു പരസ്യചിത്രം ആണ് നടനെ വിനോദയാത്ര എന്ന ദിലീപ് ചിത്രത്തിലേക്ക് എത്തിച്ചത്. പിന്നീട് ഗണപതിക്ക് തിരക്കുള്ള കാലമായിരുന്നു. മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം വരെ ഗണപതി അഭിനയിച്ചു.


'വള്ളിക്കുടിലിലെ വെള്ളക്കാരൻ' എന്ന സിനിമയിലൂടെയാണ് ഗണപതി നടനായി അരങ്ങേറ്റം കുറിച്ചത്. ചങ്ക്സ്, പുത്തൻ പണം, ജോർജ്ജേട്ടൻസ് പൂരം, ഹണി ബീ, കവി ഉദ്ധേശിച്ചത് തുടങ്ങിയ ചിത്രങ്ങളിലും നടൻ അഭിനയിച്ചിട്ടുണ്ട്. പിന്നീട് സഹോദരൻ ചിദംബരത്തിൻ്റെ സംവിധാനത്തലൊരുങ്ങിയ ജാൻ എ മൻ എന്ന ചിത്രത്തിലൂടെ സഹരചയെതാവായും ​ഗണപതി തിളങ്ങി. പിന്നീട് ചിദംബരത്തിൻ്റെ രണ്ടമത്തെ ചിത്രം മഞ്ഞുമ്മൽ ബോയിസിൽ കാസ്റ്റിങ് ഡയറക്ടറായും ചിത്രത്തിലെ ഒരു പ്രധാന വേഷത്തിലും ​ഗണപതിയെത്തിയിരുന്നു.

നിലവിൽ ഖാലിദ് റഹ്മാന സംവിധാനം ചെയുന്ന സ്പോർട്സ് കോമഡി ചിത്രത്തിൻ്റെ ഷൂട്ടിലാണ് താരം . ഈ ചിത്രത്തിനായാണ് പ്രായം കുറച്ച് പുത്തൻ ലുക്കിലെത്തിയിരിക്കുന്നത്.

Tags:    

Similar News