'സീതയാകാൻ മാംസാഹാരം ഉപേക്ഷിച്ചു'; വ്യാജ വാർത്തക്കെതിരെ സായി പല്ലവി
നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രമായ ' രാമായണ' യിലൂടെ ബോളിവുഡിലേയ്ക്ക് രംഗപ്രവേശനം നടത്താൻ ഒരുങ്ങുകയാണ് തെന്നിന്ത്യൻ താരം സായി പല്ലവി. രൺബീർ കപൂറിനൊപ്പം ചിത്രത്തിൽ സീതയായി ആണ് സായി പല്ലവി എത്തുന്നത്. ചിത്രത്തിന് വേണ്ടി സായി മാംസാഹാരം ഉപേക്ഷിച്ചതായി നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈ വർത്തയ്‌ക്കെതിരെ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ് താരം. തന്നെ അപകീർത്തിപ്പെടുത്തുന്നതും തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിനും എതിരെയാണ് സായി പല്ലവി പ്രതികരിച്ചത്.
തന്റെ X അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് സായി പല്ലവി പ്രതികരിച്ചത്. സായിയുടെ കുറിപ്പിൽ :
"മിക്കപ്പോഴും, മിക്കവാറും എല്ലാ സമയത്തും, അടിസ്ഥാനരഹിതമായ കാര്യങ്ങളും, കെട്ടിച്ചമച്ച നുണകളും, തെറ്റായ പ്രസ്താവനകളും ഉദ്ദേശ്യത്തോടെയോ അല്ലാതെയോ പ്രചരിപ്പിക്കുന്നത് കാണുമ്പോഴെല്ലാം നിശബ്ദത പാലിക്കാൻ താൻ ശ്രെമിച്ചിരുന്നു . എന്നാൽ ഇത്തരം കാര്യങ്ങൾ തുടർച്ചയായി സംഭവിക്കുന്നതിനാൽ പ്രതികരിക്കേണ്ട സമയം വന്നിരിക്കുകയാണ്. പ്രേത്യേകിച്ചും എന്താകാരം വാർത്തകൾ പ്രചരിക്കുന്നത്, തന്റെ ചിത്രങ്ങളുടെ പ്രഖ്യാപനങ്ങൾ നടക്കുമ്പോൾ., ചിത്രങ്ങൾ റിലീസ് ചെയ്യുമ്പോൾ, തന്റെ ജീവിതത്തിലെ പ്രധപെട്ട അവസരങ്ങളും ആണ്. അടുത്ത തവണ ഇത്തരം വ്യാജ വാർത്തകൾ ഏതെങ്കിലും മാധ്യമങ്ങളോ ,വ്യക്തികളോ പ്രചരിക്കുകയാണെകിൽ കടുത്ത നിയമ നടപടികൾ സ്വീകരിക്കും''.
സീതയായി അഭിനയിക്കുന്നതിനാൽ താരം മാംസാഹാരം ഉപേക്ഷിച്ചുവെന്ന് ഒരു തമിഴ് ദിനപത്രം പറഞ്ഞതിന് പിന്നാലെയാണിത്. സായിയുടെ യാത്രകളിൽ സസ്യാഹാരം ഉണ്ടാക്കികൊടുക്കാൻ പാചകക്കാരുടെ ടീം ഉണ്ടെന്നുമായിരുന്നു വാർത്ത. എന്നാൽ താരം യഥാർത്ഥത്തിൽ ഒരു സസ്യാഹാരിയാണ്. തനിക്ക് ഒരു ജീവിയേയും വേദനിപ്പിക്കുന്നതോ കൊല്ലുന്നതോ ഇഷ്ടമല്ല. അതുകൊണ്ട് മാംസാഹാരം കഴിക്കില്ല എന്നും സായി പല്ലവി നേരത്തെ തന്നെ വെളിപ്പെടുത്തിയ കാര്യമാണ്.
അതേസമയം നാഗ് ചൈതന്യ നായകനാകുന്ന തോണ്ടൽ ആണ് സായി പല്ലവിയുടെ പുതിയ ചിത്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.