ജാസ്സ് സംഗീത നിശയുമായി ജർമൻ സംഗീതജ്ഞർ തിരുവനന്തപുരം ഗോഥെ സെൻട്രത്തിൽ എത്തുന്നു

നവംബർ 8 വെള്ളിയാഴ്ച രാത്രി 7 മണിയ്ക്ക് പരുപാടി ആരംഭിക്കും

Update: 2024-11-07 08:18 GMT

ഗോഥെ സെൻട്രം തിരുവന്തപുരം മാക്സ് മുള്ളർ ഭവൻ ന്യൂ ഡൽഹിയുമായി സഹകരിച്ചു നടത്തുന്ന ജാസ് സംഗീത പരുപാടിയിൽ ജർമൻ സംഗീതജ്ഞരായ ലൂയിസ് വോക്‌മാൻ, പോൾ ജാരറ്റ് , മാക്‌സ് ആൻഡ്രെജ്യൂസ്‌കി എന്നിവർ എത്തുന്നു. നവംബർ 8 വെള്ളിയാഴ്ച രാത്രി 7 മണിയ്ക്ക് നടക്കുന്ന സംഗീത നിശയിൽ ലൂയിസ് വോക്‌മാൻ സാക്സഫോൺ , പോൾ പോൾ ജാരറ്റ് ഗിറ്റാർ, മാക്‌സ് ആൻഡ്രെജ്യൂസ്‌കി ഡ്രംസ് എന്നിവയും കൈകാര്യം ചെയ്യും.തിരുവനന്തപുരമാണ് ജവാഹർ നഗറിൽ സ്ഥിതി ചെയ്യുന്ന ഗോഥെ സെന്ററിന്റെ ആംഫി തിയേറ്ററിൽ വെച്ചാണ് പരുപാടി നടക്കുക. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് സൗജന്യമായി പരുപാടിയിൽ പങ്കെടുക്കാൻ സാധിക്കും.

ഇപ്പോൾ മൂവർ സംഘം സൗത്ത് ഏഷ്യൻ പര്യടനത്തിൽ കറാച്ചിയിൽ പരുപാടി നടത്തിയിരുന്നു. അതിനു ശേഷം കൊളംബോ, ന്യൂ ഡൽഹി, പുണെ, ധാക്ക എന്നിവിടങ്ങളിൽ സംഗീതപരിപാടികൾ സംഘടിപ്പിച്ചതിനു ശേഷമായിരിക്കും തിരുവനന്തപുരത്ത് എത്തുക. ജാസ് സാക്‌സോഫോൺ, കോമ്പോസിഷൻ, മ്യൂസിക്കോളജി എന്നിവയിൽ പശ്ചാത്തലമുള്ള കൊളോൺ ആസ്ഥാനമായുള്ള സാക്‌സോഫോണിസ്റ്റായ വോൾക്ക്മാൻ ഫ്രാൻസിലും ജർമ്മനിയിലും സോളോയിസ്റ്റായും ബാൻഡ് ലീഡറായും പ്രവർത്തിച്ചിട്ടുണ്ട്. 2018, 2021 എന്നീ വർഷങ്ങളിൽ ഇറങ്ങിയ വോക്‌സ്‌മാന്റെ ആൽബങ്ങളാണ് ജർമൻ മാധ്യമങ്ങളലിൽ അവർക്കു കൂടുതൽ പ്രെശസ്തത നേടിക്കൊടുത്തത്. ഫ്രഞ്ച്, യൂറോപ്യൻ ജാസ് സർക്യൂട്ടുകളിലെ പ്രശസ്തനായ സംഗീതജ്ഞനായ ഗിറ്റാറിസ്റ്റ് പോൾ ജാരറ്റ്, വ്യത്യസ്തമായ ശബ്ദത്തിനും വിവിധ പരിപാടികൾക്കും പേരുകേട്ട വ്യക്തിയാണ്. 

Tags:    

Similar News