ഗെയിം കളിക്കാൻ തയ്യാറായിക്കോളു ; സ്ക്വിഡ് ഗെയിം റിലീസ് തീയതി പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്

Update: 2024-11-01 07:41 GMT

സൗത്ത് കൊറിയൻ സീരിസ് സ്ക്വിഡ് ഗെയിം സീസൺ 2 ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു നെറ്ഫ്ലിക്സ്. സീരിസിന്റെ 1 മിനിറ്റ് 53 മിനുട്ട് ടീസർ പങ്കുവെച്ചുകൊണ്ടാണ് നെറ്റ്ഫ്ലിക്സ് തന്നെയാണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വർഷം ക്രിസ്മസ് റിലീസായി ഡിസംബർ 26ന് സീരിസ് നെറ്ഫ്ലിക്സിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. 'ഗെയിം നിർത്തുന്നില്ല , സ്ക്വിഡ് ഗെയിം സീസൺ 2 ഡിസംബർ 26ന് എത്തുന്നു' എന്ന അടികുറിപ്പോടെയാണ് നെറ്റ്ഫ്ലിക്സ് സീരിസിന്റെ ടീസർ പുറത്തിറക്കിയിരിക്കുന്നത്. നിസാരമെന്നു തോന്നുന്ന എന്നാൽ നിഗൂഢമായ, മരണത്തിലേയ്ക്ക് വരെ നയിക്കുന്ന പുതിയ കളികളും പുതിയ മത്സരാത്ഥികളുമായി എത്തുന്ന രണ്ടാം സീസണുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ലോകമെമ്പാടുമുള്ള ആരാധകർ. പുതിയ കളിക്കാരുടെ കൂടെ സീരിസിൽ ആദ്യ ഭാഗത്തിലെ പ്രധാന കഥാപാത്രമായ ലീ സാങ് ജെ എന്ന 456 നമ്പർ കളിക്കാരൻ സീസൺ 2ലും എത്തുന്നു.

2021ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ഗെയിം ത്രില്ലെർ സീരിസായ സ്ക്വിഡ് ഗെയിമിന് ആഗോളതലത്തിൽ ശ്രെദ്ധ നേടാൻ സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം സീസൺ വരവറിയിച്ചപ്പോൾ ലോകം മുഴുവനുള്ള ആരാധകർക്ക് വലിയ പ്രതീക്ഷകളാണ് ഉള്ളത്. 'തന്റെ മേലെ വലിയൊരു കർത്തവ്യമാണ് ഉള്ളത്. ആരാധകരുടെ ഈ കാത്തിരിപ്പിന് മികച്ച രീതിയിൽ തന്നെയുള്ള പ്രതിഫലം തരുമെന്ന് ഉറപ്പ് നൽകുന്നു' എന്ന് സ്ക്വിഡ് ഗെയിം സംവിധയകൻ ഹവാങ് ഡോങ് ഹ്യുക് നെറ്റ്ഫ്ലിക് നടത്തിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

കൂടാതെ, 'ആദ്യ സീസണെകാളും മികച്ച രീതിയിൽ തന്നെ രണ്ടാം സീസൺ പുറത്തിറക്കുക എന്ന സമ്മർദ്ധം തീർച്ചയായും തങ്ങൾക്കുണ്ട്. സീരിസിന് ആഗോളതലത്തിലും ഒരുപാട് ആരാധകർ ഉണ്ടെന്നു തങ്ങൾക്ക് അറിയാമെന്നും, അതുകൊണ്ട് തന്നെ എല്ലാ തരത്തിലുള്ള ആരാധകർക്കും കൂടുതൽ ആഘോഷിക്കാൻ തക്കവണ്ണമുള്ളതാകും രണ്ടാം സീസണെന്നും സ്ക്വിഡ് ഗെയിം എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കിം ജി യോൺ പറയുന്നു.

ലീ ജംഗ് ജെയെ കൂടാതെ വി ഹാ-ജൂൺ, ലീ ബ്യുങ് ഹൂൺ എന്നിവരാണ് സീസൺ 2 ലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. കൂടാതെ സൗത്ത് കൊറിയൻ സൂപ്പർ സ്റ്റാറായ ഗോങ് യൂ ഈ സീസണിലും ഗെയിമിൽ പങ്കെടുക്കുന്നവരെ റിക്രൂട്ട് ചെയ്യുന്ന സായിൽസ്മാനായി അഥിതി വേഷത്തിൽ എത്തും.

Tags:    

Similar News