'എനിക്ക് ആവശ്യമായ എല്ലാ പോസിറ്റീവ് വൈബുകളും നൽകുന്ന ആൾ'- വൈറൽ ആയി നാഗ് ചൈതന്യയുടെ പോസ്റ്റ്

Update: 2025-02-08 07:16 GMT

തെന്നിന്ധ്യയിലെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് നാഗ് ചൈതന്യയും ശോഭിത ധൂലിപാലയും. ഇരുവരുടെയുടെ പ്രണയവും വിവാഹവും സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. തെലുങ്ക് പരമ്പരാഗത റീത്തിടിൽ നടന്ന ഇരുവരുടെയും വിവാഹ ചിത്രങ്ങളും ഏറെ വിരൽ ആയിരുന്നു. ഇപ്പോൾ അടുത്തുതിടെ നാഗ് ചൈതന്യ പങ്കുവെച്ച ഭാര്യ ശോഭിത ധൂലിപാലയുടെ ഒരു ചിത്രം ശ്രെധ നേടുകയാണ്. നാഗ് ചൈതന്യയുടെ പുതിയ ചിത്രമായ

തണ്ടൽ എന്നെഴുതിയ ഡിസൈനുള്ള കറുത്ത ഹൂഡി ധരിച്ച് അമ്പരന്നു നോക്കുന്ന ശോഭിത ധൂലിപാലയെ ചിത്രത്തിൽ കാണാം.

“എനിക്ക് ആവശ്യമായ എല്ലാ പോസിറ്റീവ് വൈബുകളും നൽകുന്ന ആൾ ”എന്നാണ് ഫോട്ടോയ്ക്ക് നാഗ് ചൈതന്യ നൽകിയ ക്യാപ്ഷൻ. നിരവധി ആരാധകരാണ് ചിത്രത്തിന് ആശംസകൾ നേരിട്ടുകൊണ്ട് ഫോട്ടോയ്ക്ക് കമെന്റ് നൽകിയിരിക്കുന്നത്.

അടുത്തിടെ, നാഗ ചൈതന്യയും ശോഭിതയും മുൻ പിതാവ് നാഗാർജുന അക്കിനേനിക്കും ഭാര്യ അമല അക്കിനേനിക്കുമൊപ്പം പാർലമെൻ്റ് സന്ദർശിച്ചിരുന്നു.

നാഗ ചൈതന്യ സായി പല്ലവി പ്രധാന വേഷത്തിൽ അഭിനയിച്ച തണ്ടേൽ എന്ന ചിത്രം ഫെബ്രുവരി 7 ന് റിലീസ് ചെയ്തിരുന്നു . ചന്ദൂ മൊണ്ടേത്തി സംവിധാനം ചെയ്ത ചിത്രം ഒരു റൊമാൻ്റിക് ആക്ഷൻ ത്രില്ലറാണ്. പാകിസ്ഥാൻ ഉൾക്കടലിലേയ്ക്ക് അബദ്ധത്തിൽ കടക്കുന്ന ഒരു മത്സ്യത്തൊഴിലാളിയുടെ കഥയും അയാൾ എങ്ങനെ തിരിച്ചുവരുന്നു എന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രണയത്തിന്റെയും വിരഹത്തിന്റെയും ഭാവത്തിലെത്തിയത് ചിത്രം മികച്ച പ്രതികരണം ആണ് തിയേറ്ററിൽ നേടുന്നത്.

അബദ്ധത്തിൽ പാകിസ്ഥാനിലേക്ക് യാത്ര ചെയ്ത ശേഷം വർഷങ്ങളോളം ജയിലിൽ കിടന്ന ചോദിപ്പിള്ളി മുസലയ്യ എന്ന മത്സ്യത്തൊഴിലാളിയുടെ യഥാർത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം. 2000-ൽ പിടികൂടിയ ശേഷം, 2002-ഓടെ മാത്രം ഇന്ത്യയിലേക്ക് മടങ്ങിയ അദ്ദേഹം മോചിതനായ ശേഷം മത്സ്യത്തൊഴിലാളിയായി ജീവിതം പുനരാരംഭിച്ചു.

പ്രകാശ് ബെലവാടി, ദിവ്യ പിള്ള, റാവു രമേഷ്, കരുണാകരൻ, ബബ്ലൂ പൃഥ്വീരാജ്, കൽപ ലത തുടങ്ങി നിരവധി അഭിനേതാക്കൾ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.

കാർത്തിക് തീഡ തിരക്കഥയെഴുതിയ ചിത്രത്തിൻ്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. ഷാംദത്ത് സൈനുദ്ദീൻ ഛായാഗ്രഹണം നിർവ്വഹിച്ചപ്പോൾ നവീൻ നൂലി ചിത്രസംയോജനം നിർവ്വഹിച്ചു. 

Tags:    

Similar News