#ഗോ ബാക് ഇന്ത്യൻ : ഇന്ത്യൻ 2 റിവ്യൂ

പുത്തൻ അടവുകളാലും, ആധുനിക സംവിധാനങ്ങളോടും ഏറെ അപ്ഡേറ്റഡ് ആയ ഇന്ത്യൻ

By :  Athul
Update: 2024-07-12 08:19 GMT

ഷങ്കർ എന്ന സംവിധായകന്റെ എക്കാലത്തേയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഇന്ത്യൻ. സമൂഹത്തിലെ അഴിമതികൾക്കെതിരെ പോരാടിയ സേനാപതിയെ അങ്ങനെ പെട്ടെന്നാരും മറന്നു കാണാൻ വഴി ഇല്ല. ഇന്ന് വർഷങ്ങൾക്കു ശേഷവും ഇന്ത്യയിൽ അതേ അവസ്ഥ തുടരുമ്പോൾ, അഴിമതിയും മറ്റു സാമൂഹിക തിൻമ്മകളും നിറഞ്ഞപ്പോൾ ഷങ്കർ ഇന്ത്യനെ വീണ്ടും കൊണ്ടുവന്നു. പുത്തൻ അടവുകളാലും, ആധുനിക സംവിധാനങ്ങളോടും ഏറെ അപ്ഡേറ്റഡ് ആയ ഇന്ത്യൻ താത്ത. ഷങ്കർ ചിത്രം എപ്പോഴും ബ്രമ്മാണ്ഡം എന്നാണ് അറിയപ്പെടുന്നത്. താത്തയുടെ രണ്ടാം വരവ് ഒരു പക്ഷെ ബ്രമ്മാണ്ഡ തോൽവി ആയിപോയി എന്ന് തന്നെ പറയേണ്ടി വരും.


അഴിമതികൾ കൊണ്ട് നിറഞ്ഞ സമൂഹത്തിൽ, അത്തരം പ്രേശ്നങ്ങൾക്കെതിരെ ബാർക്കിങ് ഡോഗ് എന്ന യൂട്യൂബ് ചാനലിലൂടെ ആക്ഷേപ ഹാസ്യ രൂപേണ കാര്യങ്ങൾ അവതരിപ്പിച്ചു പോകുന്ന സിദ്ധാർത്തും കൂട്ടരും. കാര്യങ്ങൾ അവരെകൊണ്ട് മാത്രം താങ്ങില്ല എന്ന് മനസിലാക്കുന്ന അവര് ഇതിനൊരു മാറ്റമുണ്ടാകണമെങ്കിൽ ഇന്ത്യൻ താത്ത തന്നെ വരണം എന്ന് മനസിലാക്കുകയും കം ബാക് ഇന്ത്യൻ ഹാഷ് ടാഗ് ഇട്ടുകൊണ്ട് ഇന്ത്യനോട് മടങ്ങിവരണം എന്ന് പറയുന്നു. സോഷ്യൽ മീഡിയയിൽ അപ്ഡേറ്റഡ് ആയതു കൊണ്ട് തന്നെ ഇന്ത്യൻ എല്ലാം കാണുന്നുണ്ടാരുന്നു. അതെ സമയം ഇന്ത്യൻ തന്റെ ജോലി നേരത്തെ തുടങ്ങിയിരുന്നു. പിന്നീട് ഇന്ത്യൻ താത്ത ഇന്ത്യയിൽ വരുന്നതും തുടർന്നുള്ള സംഭവങ്ങളൊക്കെയാണ് ചിത്രം പറയുന്നത്.

ഇന്ത്യന്റെ ഇൻട്രോ തന്നെ കുറച്ചു വിശ്വസായോഗ്യമായിരുന്നു. ചിത്രം കാണുമ്പോൾ മനസിലാകും. കമൽ ഹസൻ, കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്ന വ്യക്തി. ഇവിടെയും ഇന്ത്യൻ ആയി വരാൻ കുറച്ചു കഷ്ടപ്പാടുകൾ അദ്ദേഹം എടുത്തിട്ടുണ്ട് എന്നതിൽ സംശയമില്ല. പക്ഷെ സ്‌ക്രീനിൽ എത്തുമ്പോൾ അത് അത്ര അങ്ങ് വർക്ക് ഔട്ട് ആയോ എന്നത് സംശയമാണ്. ഇന്ത്യന് മരണമില്ല എന്ന് പറയുന്നത്പോലെ ഇന്ത്യനുക്ക് എന്തും സാധ്യമാണ്. 96 ൽ ഏതു ടെമ്പ്ലേറ്റ് ഉപയോഗിച്ചോ അതേ രീതിയിൽ തന്നെയാണ് ഇന്ത്യൻ 2 വിനേയും സമീപിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ആദ്യ പകുതിയും രണ്ടാം പകുതിയും ഒരു പോലെ നിരാശപ്പെടുത്തി.


ആദ്യ പകുതി പാട്ടുകളാൽ സമ്പന്നമാണ്. കലണ്ടർ സോങ് ആണെങ്കിലും, അതുപോലെ താത്ത വരാറ് ആണെങ്കിലും വളരെ റിച്ചായിട്ടു തന്നെയാണ് ഷങ്കർ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലേക്ക് വന്നാൽ, ഇമോഷൻസ് ഒന്നും തന്നെ വർക്ക് ഔട്ട് ആയില്ല എന്ന് തന്നെ പറയേണ്ടി വരും. ഒരു പുതുമ ഇല്ലാത്ത തിരക്കഥ തന്നെയാണ് ചിത്രത്തെ കാര്യമായി ബാധിച്ചത് എന്ന് തന്നെ പറയേണ്ടി വരും. അനിരുദ്ധ് പോലും നിസ്സഹായനായ അവസ്ഥ. നല്ലൊരു പശ്ചാത്തല സംഗീതം പോലും ചിത്രത്തിന് പിന്തുണ നൽകാൻ ഇല്ലായിരുന്നു. സീരിയസ് ആയി ചെയ്തു വച്ച പല സീനിലും തിയേറ്ററിൽ ചിരി ഉണരുന്ന സാഹചര്യം വരെ കാര്യങ്ങൾ എത്തി.

നമ്മെ വിട്ടുപോയ ലെജൻഡ്സിനെ ഒന്നുകൂടെ ബിഗ് സ്‌ക്രീനിൽ കണ്ടു. അത് തന്നെയാണ് ചിത്രത്തിന്റ ഏറ്റവും വലിയ പോസിറ്റീവ്. നെടുമുടി വേണുവും, വിവേകും എല്ലാവരെയും വീണ്ടും ഒരു തവണ കൂടെ കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം തന്നെയായിരുന്നു. ചിലയിടങ്ങളിൽ പക്ഷെ ടെക്നോളജി ആണ് എന്നുള്ളത് തിരിയും. എന്നിരുന്നാലും ഒരു വട്ടം കൂടെ കണ്ടപ്പോൾ ഒരു സന്തോഷം.


ഇന്ത്യനിൽ നെടുമുടി വേണുവിന് സാധിക്കാത്തതു ഇന്ത്യൻ 2വിൽ അദ്ദേഹത്തിന്റെ മകന് സാധിക്കണം, അത് ജീവിത ലക്ഷ്യമാക്കി ജീവിക്കുന്ന അദ്ദേഹത്തിന്റെ മകൻ. ചിത്രം ക്ലൈമാക്സിനോട് അടുക്കുമ്പോൾ താത്ത 30 വയസ്സുകാരനാകും, അത് തിയേറ്ററിൽ അനുഭവിച്ചറിയേണ്ടതാണ്. ഒടുവിലായി ഒരു സിക്സ് പാക്ക് ഫൈറ്റും. സിനിമ മൊത്തത്തിൽ നിരാശയാണ് സമ്മാനിച്ചത്. മുന്നാഭാഗത്തിന്റെ ട്രെയിലർ മാത്രമാണ് ഒന്ന് തൃപ്തികരമാണെന്ന് തോന്നിയത്. രണ്ടാം ഭാഗം പോലെയാണ് മൂന്നാം ഭാഗം ഒരുക്കുന്നതെങ്കിൽ കംബാക് ഇന്ത്യൻ ഹാഷ്ടാഗ് നിരോധിക്കാതെ വഴിയില്ല. പക്ഷെ അതല്ല വരാൻ പോകുന്നത് ഒരൊന്നൊന്നര ഐറ്റം ആണെന്നാണ് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്. കാത്തിരുന്ന് കാണാം. 

Shankar
Kamal Hasan ,Siddharth
Posted By on12 July 2024 1:49 PM IST
ratings
Tags:    

Similar News