ലക്കിയിലും അമരനിലും ഒരേപോലെ തരംഗമായി ജി വി പ്രകാശ് സംഗീതം.....

Update: 2024-11-02 09:37 GMT

ദീപാവലി റിലീസായി എത്തി മികച്ച അഭിപ്രായങ്ങൾ നേടി വിജയതേരോട്ടത്തിലാണ് ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്കറും ശിവകാർത്തികേയൻ ചിത്രം അമരനും. വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ലക്കി ഭാസ്കർ ഒരു പീരിയോഡിക് ക്രൈം ത്രില്ലറാണ്. സാധാരണകാരനായ ഒരു ബാങ്ക് ഉദ്യോഗസ്ഥൻ കോടേശ്വരനാകുന്ന കഥ പറയുന്ന ചിത്രം ദുൽഖർ സൽമാന്റെ മൂന്നാമത്തെ തെലുങ്ക് സൂപ്പർഹിറ്റ് ചിത്രമാണ്.വീരമൃതു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ കഥ പറയുന്ന  'ഇന്ത്യയാസ് മോസ്റ്റ് ഫെയർലെസ്സ് : ട്രൂ സ്റ്റോറീസ് ഓഫ് മോഡേൺ മിലിറ്ററി ഹീറോസ്' എന്ന ശിവ് അരൂരിന്റെയും രാഹുൽ സിങ് എന്നിവർ ചേർന്നെഴുതിയ ബുക്കിനെ അടിസ്ഥാമാക്കി രാജ്‌കുമാർ പെരിയസ്വാമി സംവിധാനം ചെയ്ത ചിത്രമാണ് അമരൻ. ചിത്രത്തിൽ മേജർ മുകുന്ദ് വരദരാജനായി ശിവകർത്തികേയനും അദ്ദേഹത്തിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി സായി പല്ലവിയും ചിത്രത്തിൽ എത്തുന്നു. ശിവകാർത്തികേയൻ എന്ന നടന്റെ സിനിമ ജീവിതത്തിലെ നാഴികക്കല്ലായി മാറുന്ന ചിത്രമാണ് അമരൻ ഇന്ന അഭിപ്രായങ്ങളാണ് പ്രേക്ഷകരിൽ നിന്ന് ഉയരുന്നത് . രണ്ടു ചിത്രങ്ങളും തിരക്കഥയ്ക്കും സംവിധാനത്തിനും മികച്ച പ്രകടനത്തിനും പ്രശംസ നേടുമ്പോൾ ഇരു ചിത്രത്തിന്റെയും നാഴികക്കല്ലായി മാറുന്ന സംഗീത സംവിധാനം നിർവഹിച്ചത് ജി വി പ്രകാശ് കുമാർ ആണ്.


ലക്കി ഭാസ്കറിൽ ജി വി പ്രകാശിന്റെ നിർമാണത്തിൽ 2 ഗാനങ്ങളാണ് പുറത്തിറങ്ങിയിരിക്കുന്നത്. പഴയ കാലഘട്ടത്തിൽ പറയുന്ന കഥയതുകൊണ്ട് തന്നെ റെട്രോ ഫീൽ കിട്ടുന്ന ടൈറ്റിൽ ട്രാക്ക് ആണ് ജി വി പ്രകാശ് ചിത്രത്തിൽ നൽകിയിരിക്കുന്നത്. വളരെ എൻഗേജിങ് ആകുന്ന ഗാനമാണിത്. ഒരു ഇടവേളയ്ക്കു ശേഷം മലയാളികളുടെ പ്രിയങ്കരിയായ ഉഷ ഉതുപ്പാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. രണ്ടാമത്തെ ഗാനം ഭാസ്കറിന്റെയും സുമതിയുടെയും പ്രണയ ഗാനമാണ്. വളരെ മിനിമൽ എന്നാൽ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനമാണ് 'ശ്രീമതി ഗാരു'.വിശാൽ മിശ്രയും ശ്വേതാ മോഹനുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. അതുകൂടാതെ ചിത്രത്തിലെ ബിജിഎം എല്ലാം തന്നെ വളരെ മികച്ചതാണ് എന്ന അഭിപ്രയമാണ് ഉയരുന്നത്.


അമരനിലെ 3 പാട്ടുകളാണ് ഇതുവരെ പുറത്തു വന്നത്. ഹരിചരണും സ്വേതാ മോഹനും ആലപിച്ച 'ഹേയ് മിന്നലെ' എന്ന ഗാനം മേജർ മുകുന്ദ് വാരാധരാജിന്റെയും ഇന്ദു റെബേക്കയുടെയും കോളേജ് കാലഘട്ടത്തിലെ പ്രണയ നിമിഷങ്ങളെ അനുസ്മരിച്ചു ചെയ്തതാണ്. കപിൽ കാപ്പിലനും രക്ഷിത സുരേഷും ചേർന്ന് ആലപിച്ച 'വെണ്ണിലവ് സാരൽ' എന്ന ഗാനം ഇരുവരുടെയും വിവാഹ ശേഷമുള്ള കുടുംബ ജീവിതം കാണിക്കുമ്പോഴുള്ളതാണ്. ചിത്രത്തിലെ ആദ്യ ഹിറ്റായ സംഗീതം സായിപല്ലവിയുടെ പ്രോമോ വിഡിയോയിൽ ഉള്ള ഇൻട്രോ മ്യൂസിക് ആണ്. അതുകൂടാതെ ചിത്രത്തിൽ മിഷനുമായി ബന്ധപ്പെട്ട ഇതുവരെ പുറത്തുവരാത്ത മറ്റൊരു ഗാനം കൂടെയുണ്ട്. എല്ലാ ഗാനങ്ങളും കഥയുടെ സന്ദർഭത്തിനനുസരിച്ചുള്ള പ്ലേസിങ് ആണ് നൽകിയിട്ടുള്ളത്. മികച്ച രീതിയിൽ തന്നെ ഏല്ലാ ഗാനങ്ങളും ദൃശ്യവൽകരിച്ചിട്ടുമുണ്ട്.

2006ൽ വെയിൽ എന്ന ചിത്രത്തിലൂടെ സംഗീത സംവിധാന രംഗത്തേക്ക് എത്തിയ ആളാണ് ജി വി പ്രകാശ്. 2009 ൽ സെൽവരാഘവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആയിരത്തിൽ ഒരുവൻ എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് മികച്ച പ്രതികരണമാണ് ജി വി പ്രക്ഷിണ് ലഭിച്ചത്. 2010ൽ ധനുഷ് നായകനായ 'ആടുകളം' 2020ൽ സൂര്യ നായകനായ സുധ കൊങ്കര ചിത്രം 'സുരരായ്പോട്രൂ' എന്നി ചിത്രത്തിന് മികച്ച സംഗീത സംവിധയാകാനുള്ള ദേശിയ അവാർഡ് നേടിയിരുന്നു. ഡാർലിംഗ് എന്ന തമിഴ് ചിത്രത്തിലൂടെ ജി വി പ്രാതഃസശ അഭിനയ രംഗത്തേക്കും വന്നിരുന്നു. എന്നാൽ അഭിനയത്തിനേക്കാളും മികച്ച രീതിയിൽ തന്നെ സംഗീതമൊരുക്കുന്ന ജി വി പ്രകാശ് മുഴുവൻ സമയവും സംഗീത സംവിധാനത്തിൽ ഇതുപോലെ തന്നെ സജീവമാകണമെന്ന അഭിപ്രായമാണ് ആരാധകർക്കുള്ളത്. കങ്കണ റനൗട് ഇന്ദിരാ ഗാന്ധിയുടെ വേഷത്തിൽ അഭിനയിക്കുന്ന ഹിന്ദി ചിത്രം 'എമർജൻസി' ആണ് ജി വി പ്രകാശിന്റെ അടുത്ത വരാനിരിക്കുന്ന ചിത്രം.

Similar News