അഭിനയത്തിൽ മാത്രമല്ല ജീവിതത്തിലും സൂപ്പർ സ്റ്റാർ തന്നെ ; നയൻ‌താര

Update: 2024-11-10 12:14 GMT

തമിഴ് സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് നയൻ‌താര. എന്നാൽ അഭിനയം കൊണ്ടുമാത്രമല്ല നയൻതാര ആ പദവിയിലേയ്ക്ക് എത്തിയത്. അഭിനയ ജീവിതത്തിൽ നയൻ‌താര നേരിട്ട വെല്ലുവിളികളും പരാജയങ്ങളും അതിനോട് പൊരുതി സിനിമയിൽ എന്നും സജീവമായി തുടരുന്നതിനാൽ ആണ്. തിരക്കുപിടിച്ച ജോലികൾക്കിടയിലും, ഇരട്ട കുട്ടികളുടെ 'അമ്മ എന്ന കർത്തവ്യവും ഇപ്പോൾ നയൻ‌താര വളരെ എളുപ്പത്തിൽ കൈകാര്യം ചെയുന്നു. അടുത്തിടെ നയൻ‌താരയുടെ വൈറലായ എയർപോർട്ട് ദൃശ്യങ്ങൾ ഇതിനു തെളിവാണ്. വീഡിയോ ദൃശ്യങ്ങളിൽ തന്റെ ഇരട്ട കുട്ടികളിൽ ഒരാളെ കയ്യിൽ പിടിച്ചുകൊണ്ട് നിൽക്കുന്ന നയൻതാരയെ കാണാം. അവരുടെ ടീം അംഗങ്ങൾ കൂടെ ചുറ്റിനും നിൽക്കുന്നതും, അതിൽ ഒരാൾ മറ്റൊരു കുട്ടിയെ കയ്യിൽ പിടിച്ചു നിൽക്കുന്നതും ദൃശ്യത്തിൽ കാണാം. ടീം അംഗങ്ങളുമായി സംസാരിച്ചുകൊണ്ടാണ് നയൻ‌താര ദൃശ്യത്തിൽ പ്രത്യക്ഷമാവുന്നത്. കറുപ്പ് നിറത്തിലുള്ള ചുരിദാർ ധരിച്ചു വളരെ സിംപിൾ ലൂക്കാണ് നയൻ‌താര എയർപോർട്ടിൽ എത്തിയത്.

നയൻതാരയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 'നയൻ‌താര : ബീയോണ്ട് ഫൈറിടൈൽ' എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി നവംബർ 18ന് നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്യും.

കന്നഡ സൂപ്പർ താരം യാഷ് നായകനാവുകുന്ന ഗീതുമോഹൻദാസ് ചിത്രം ടോക്സിക് , മന്നാഗട്ടി ,ടെസ്റ്റ് ,ഡിയർ സ്റ്റുഡന്റസ് എന്നിവയാണ് നയൻതാരയുടെ വരാനിരിക്കുന്ന പ്രോജെക്ടുകൾ 

Tags:    

Similar News