'തന്റെ ചിത്രത്തിന്റെ പേര് ചോർത്തിയവരെ തനിക്കു അറിയാം' : പാരഡൈസിൻ്റെ ടൈറ്റിൽ ലീക്കായതിൽ മറുപടിയുമായി ശ്രീകാന്ത് ഒഡെല.
നാച്ചുറൽ സ്റ്റാർ നാനി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ദി പാരഡൈസിൻ്റെ' ടൈറ്റിൽ ലീക്കായതിനെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾക്ക് മറുപടിയുമായി സംവിധായകൻ ശ്രീകാന്ത് ഒഡെല.
നാനിക്കൊപ്പമുള്ള തൻ്റെ രണ്ടാമത്തെ ചിത്രമായ ദി പാരഡൈസിൻ്റെ പേര് സംവിധായകൻ ശ്രീകാന്ത് ഒഡെല കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഔദ്യോഗിക പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് മുമ്പ് ടൈറ്റിൽ ചോർന്നു. ഈ വിവാദങ്ങളോട് സംവിധായകൻ നേരിട്ട് പ്രതികരിച്ചില്ലെങ്കിലും ഒടുവിൽ സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം മറുപടി നൽകിയിരിക്കുകയാണ് . ദി പാരഡൈസിൻ്റെ ടൈറ്റിൽ ലീക്കിന് തൻ്റെ ടീമിനെ കുറ്റപ്പെടുത്തിയവരെ അഭിസംബോധന ചെയ്ത് ഒരു നീണ്ട കുറിപ്പാണ് X ലൂടെ ശ്രീകാന്ത് ഒഡെല പങ്കുവെച്ചിരിക്കുന്നത്. 'തന്റെ സിനിമ മാത്രമല്ല, മറ്റാരുടെയെങ്കിലും സിനിമ ചോർന്നാൽ അസിസ്റ്റൻ്റ് ഡയറക്ടർമാരെയോ എഴുത്തുകാരെയോ കുറ്റപ്പെടുത്തുന്നത് നിർത്തുന്നതാണ് നല്ലതെന്ന് അദ്ദേഹം എഴുതി. അവരെല്ലാമാണ് ഭാവി സ്രഷ്‌ടാക്കൾ. സിനിമയ്‌ക്കുള്ള അവരുടെ നിസ്വാർത്ഥ സംഭാവനകൾ അങ്ങേയറ്റം ബഹുമാനം അർഹിക്കുന്നു. യഥാർത്ഥ കഠിനാധ്വാനികളായ സിനിമാ ഡിപ്പാർട്ട്‌മെൻ്റുകളെ കുറ്റപ്പെടുത്തുന്ന ശീലം മാറ്റുക. തന്റെ ചിത്രത്തിന്റെ പേര് ചോർത്തിയവരെ തനിക്കു അറിയാമെന്നും, അവർ തന്റെ ടീം അംഗങ്ങൾ അല്ലെന്നും ഒഡേല പറയുന്നു.
സംവിധായകൻ ശ്രീകാന്ത് ഒഡെലയുമായുള്ള നാനിയുടെ രണ്ടാമത്തെ ചിത്രമാണ് 'ദി പാരഡൈസ്'. 2023 ൽ തിയേറ്ററുകളിൽ റിലീസ് ചെയ്ത അവാർഡ് നേടിയ ചിത്രമായ ദസറയിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചു. ശ്രീകാന്ത് ഒഡേലയുമായുള്ള ചിത്രത്തിന് പുറമേ, സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറിനൊപ്പമുള്ള നാനിയുടെ മൂന്നാമത്തെ ചിത്രമാണ് ദി പാരഡൈസ്.