ഷൂട്ടിങ്ങിനിടയിൽ വാൾ കൊണ്ട് പരുക്കേറ്റിരുന്നു ; ചന്തു ചേകവരായത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ച് മമ്മൂട്ടി.

Update: 2025-02-07 08:05 GMT

മലയാളത്തിലെ എക്കലത്തെയും മികച്ച ക്ലാസ്സിക് ചിത്രമാണ് ഒരു വടക്കൻ വീര ഗാഥാ. വടക്കൻ പാട്ടുകളിലെ ചതിയൻ ചന്തുവിനെ നായകനാക്കി , ചന്തിവിലൂടെ കഥ പറഞ്ഞ എം ടി വാസുദേവൻ നായരുടെ എഴുതിത്തിന്റെ മാജിക്ക്തന്നെയാണ് ഈ ചിത്രം. 1989ൽ ഹരിഹരന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ചന്തു ചേകവരായി എത്തിയത് മമ്മൂട്ടി ആയിരുന്നു. 36 വർഷങ്ങൾക്കിപ്പുറം ചിത്രം ഇപ്പോൾ റീ റിലീസ് ചെയ്തിരിക്കുകയാണ്.

ഏറെ ചർച്ച ചെയ്യപ്പെടുന്ന ചിത്രത്തിന്റെ റീ-റിലീസിന് മുന്നോടിയായി മമ്മൂട്ടിയും രമേശ് പിഷാരടിയും തമ്മിൽ നടന്ന അഭിമുഖത്തിൽ ഒരു വടക്കൻ വീര ഗാഥായുടെ ചിത്രീകരണ വേളയിലെ അനുഭവങ്ങൾ മമ്മൂട്ടി പങ്കുവെയ്ക്കുന്നുണ്ട്. ചിത്രത്തെക്കുറിച്ചുള്ള രസകരമായ വിവരങ്ങൾ പങ്കുവെക്കുന്നതിനിടയിൽ, ഒരു ആക്ഷൻ സീക്വൻസിൻറെ ചിത്രീകരണത്തിനിടെ തനിക്ക് എങ്ങനെ പരിക്കേറ്റുവെന്നതും മമ്മൂട്ടി വിവരിച്ചു .


വടക്കൻ കേരളത്തിൽ നിന്നുള്ള പരമ്പരാഗത പോരാളികളുടെ കഥ പറയുന്ന ചിത്രത്തിൽ

കളരിപ്പയറ്റിൻ്റെ ആയോധന കലയെ കേന്ദ്രീകരിച്ചുള്ള നിരവധി ആക്ഷൻ സീക്വൻസുകളും ഉണ്ടായിരുന്നു. ആക്ഷൻ സീക്വൻസുകളിൽ ഭാരമുള്ള യഥാർത്ഥ ലോഹം കൊണ്ട് നിർമ്മിച്ച ആയുധങ്ങളാണ് അഭിനേതാക്കൾ ഉപയോഗിച്ചത്. വാൾ ചാടി പിടിക്കണ്ട ഒരു സീൻ മമ്മൂട്ടിക്ക് ഉണ്ട്. പലതവണ ചാടി പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഒരു തവണ വാൾ വന്നു തന്റെ തുടയിൽ കുത്തി തനിക്ക് പരിക്കേറ്റു എന്ന് മമ്മൂട്ടി പറഞ്ഞു.

“പലതവണ ശ്രെമിച്ചിട്ടാണ് ആ സീനിൽ വാൾ ഞാൻ ചാടി പിടിക്കുന്നത്. എന്നാൽ ഇതിനിടയിൽ ഒരു തവണ വാൾ വന്നു എന്റെ തുടയിൽ കൊണ്ട് പരുക്കേറ്റു. എന്നാൽ

എന്നാൽ പരുക്ക് പറ്റിയിട്ടും ക്യാമറയിൽ മുറിവ് കാണാത്തതിനാൽ മമ്മൂട്ടി ഷൂട്ട് തുടർന്നു''. ഇപ്പോഴും അതിന്റെ പാട് തന്റെ തുടയിൽ ഉണ്ടെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

മമ്മൂട്ടി നായകനായ ഒരു വടക്കൻ വീരഗാഥയിൽ ബാലൻ കെ നായർ, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റൻ രാജു എന്നിവരുൾപ്പെടെ നിരവധി താരങ്ങൾ ഉണ്ടായിരുന്നു. ചിത്രം നിരൂപക പ്രശംസയും പ്രേക്ഷകരുടെ സ്നേഹവും ഒരുപോലെ നേടി. മമ്മൂട്ടിക്ക് മികച്ച നടനും എംടിയുടെ മികച്ച തിരക്കഥാകൃത്തിനും, വസ്ത്രാലങ്കാരം ആർട് ഡയറക്ഷൻ എന്നിവയ്ക്ക് പി കൃഷ്ണ മൂർത്തിയ്ക്കും ദേശിയ ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു.

Tags:    

Similar News