എച്ച്എംടി അനധികൃത മരം മുറി വിവാദം : ടോക്സിക് ഷൂട്ടിംഗ് നിർത്തിവെച്ചു

Update: 2024-10-31 06:34 GMT

സൂപ്പർ താരം യാഷ് നായകനാകുന്ന ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പുതിയ കന്നഡ ചിത്രം ടോക്‌സികിന്റെ ഷൂട്ടിങ്ങിനായി 100 കണക്കിന് മരങ്ങൾ വെട്ടി നശിപ്പിച്ചെന്ന പരാതിയെ തുടർന്ന് ഷൂട്ടിംഗ് നിർത്തിവെപ്പിച്ചു സംസ്ഥാന വനം വകുപ്പ് . ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന ബാംഗ്ലൂർ പീനയിലെ ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസിന്റെ (എച്ച്എംടി) ഉടമസ്ഥതയുള്ള ഏക്കർ കണക്കിന് സ്ഥലത്തെ 100 കണക്കിന് മരങ്ങൾ ഷൂട്ടിംഗ് ആവശ്യത്തിനായി വെട്ടി മുറിച്ചതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

സംഭവ സ്ഥലം സന്ദർശിച്ച കർണാടകം പരിസ്ഥിതി മന്ത്രി ഈശ്വർ ഖണ്ഡ്രെ അനധികൃതമായി മരം മുറിച്ച ആളുകൾക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നു. പ്ലാൻ്റേഷനിലെ 599 ഏക്കർ വനഭൂമി 1960-കളിൽ ശരിയായ ഡി-നോട്ടിഫിക്കേഷൻ കൂടാതെ എച്ച്എംടി അനധികൃതമായി കൈമാറ്റം ചെയ്യപ്പെട്ടതായി വനം, പരിസ്ഥിതി, പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കുറിപ്പിൽ ഖണ്ഡ്രെ പറയുന്നു. സിനിമാ ഷൂട്ടുകൾ ഉൾപ്പെടെ വിവിധ വനേതര പ്രവർത്തനങ്ങൾക്കായി എച്ച്എംടി ഈ ഭൂമി പാട്ടത്തിനെടുക്കുന്നുണ്ടെന്ന് അദ്ദേഹം റിപ്പോർട്ടിൽ എടുത്തുപറയുന്നു. ഉത്തരവാദികൾക്കെതിരെ സെക്ഷൻ 24 പ്രകാരം കേസെടുക്കാനാണ് സാധ്യത. ടോക്‌സിക്കിൻ്റെ നിർമ്മാതാക്കൾ പ്രശ്‌നത്തിൽ അകപ്പെട്ടേക്കുമെന്ന് ചർച്ചകൾ പറയുന്നുണ്ടെങ്കിലും അവർക്കെതിരെ നടപടിയെടുക്കുമോ എന്ന് ഇപ്പോഴും വ്യക്തമല്ല.

എന്നാൽ തങ്ങൾ അനധികൃതമായി ഒന്നും ഇതുവരെ ചെയ്തിട്ടില്ലായെന്നും, മതിയായ രേഖകൾ പരിശോധന നടത്തിയ ശേഷമായിരുന്നു സ്ഥലത്തിന്റെ എഗ്രിമെന്റ് ചെയ്തതെന്നും ടോക്സിക് നിർമ്മാതാക്കൾ പറയുന്നു. അത്കൊണ്ട് തന്നെ ആരോപണത്തെ എതിർക്കാൻ തങ്ങൾ വനം വകുപ്പിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും കെവിഎൻ പ്രൊഡക്ഷൻസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുപ്രീത് നേരത്തെ പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് വനം വകുപ്പ് സിനിമയുടെ ചിത്രീകരണം നിർത്തിവെയ്ക്കാൻ ആവശ്യപെട്ടത്.

ഹുമ ഖുറേഷി, നയൻതാര, അക്ഷയ് ഒബ്‌റോയ് ഇനി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. ലയേഴ്‌സ് ഡൈസ്, മൂത്തോൻ തുടങ്ങിയ അന്താരാഷ്ട്ര പ്രശസ്ത നേടിയ ചിത്രങ്ങൾക്ക് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയുന്ന ചിത്രമാണ് ടോക്സിക്. ചിത്രം 2025 ഏപ്രിലിൽ റിലീസ് ചെയ്യുമെന്നാണ് നേടാതെ അറിയിച്ചത്.  

Tags:    

Similar News