വിവാഹ വാർഷികത്തിൽ അമലയ്ക്കായി സർപ്രൈസ് ഒരുക്കി ഭർത്താവ് ജഗത് ദേശായി

Update: 2024-12-07 12:47 GMT

ബോട്ട് ഹൗസിൽ വിവാഹ വാർഷികം ആഘോഷിച്ചു നടി അമല പോളും ഭർത്താവ് ജഗത് ദേശായിയും. കഴിഞ്ഞ വർഷം നവംബര് 30നായിരുന്നു അമല പോളും ജഗത് ദേശായിയും വിവാഹിതരായത്. ഇരുവർക്കും ഒരു ഇല എന്ന് പേരുള്ള ഒരു കുഞ്ഞും ഉണ്ട്. ഇപ്പോൾ വിവാഹ വാർഷിക ദിനത്തിൽ കുമരകത്തെ ഒരു ബോട്ട് ഹൗസിൽ വച്ച് ഭർത്താവ് നൽകിയ സർപ്രൈസ് ട്രീറ്റിൻ്റെ വീഡിയോ അമല പോൾ പങ്കുവെച്ചിരിക്കുകയാണ് .

'പ്രണയം എല്ലാ ദിവസവും ജീവനോടെ നിലനിർത്തുന്ന ഒരു പുരുഷനെ ലഭിച്ചതിൽ ഞാൻ എത്ര ഭാഗ്യവതിയാണ് ' എന്ന അടിക്കുറിപ്പോടെയാണ് അമല പോൾ സാമൂഹ്യമാധ്യമത്തിൽ വീഡിയോ പങ്കുവെച്ചത്.

അമല പോൾ തൻ്റെ ഭർത്താവിനും കുഞ്ഞ് ഇലയ്ക്കുമൊപ്പമാണ് ബോട്ട് ഹൗസിൽ തൻ്റെ വാർഷികം ആഘോഷിച്ചത്. കൂടാതെ കായലിനു നടുക്ക് സജ്ജീകരിച്ച വേദിയിൽ ഇരുവരും ഒപ്പമിരുന്നു ഭക്ഷണം കഴിക്കുന്നതും വിഡിയോയിൽ കാണാം. കൂടാതെ ഇരുവരുടെയും വിവാഹ ദിനത്തിലെ ചിത്രവും അമല പങ്കുവെച്ചിരുന്നു.ഒപ്പം തങ്ങൾക്ക് ലഭിച്ച സന്തോഷത്തിനും പിന്തുണയ്ക്കും അവർ നന്ദി അറിയിച്ചു. എപ്പോൾ ഈ രണ്ടു പോസ്റ്റുകളും സാമൂഹ്യമാധ്യമത്തിൽ ശ്രെദ്ധ ആകർഷിച്ചിരിക്കുകയാണ്.

Tags:    

Similar News